ചെന്നൈയിലെ ഫ്‌ലാറ്റില്‍ നിന്നും, അവാർഡ് ഷോയില്‍ പങ്കെടുക്കാൻ കാളിദാസ് ജയറാമും, തരിണിയും എത്തിയത് താരദമ്പതികളെ പോലെ: കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലെ ചിത്രങ്ങൾ പുറത്ത് വിട്ട് കാളിദാസ്: ഇരുവരും ലിവിംഗ് ടുഗെതര്‍ റിലേഷനിൽ..?

വീണ്ടും ആരാധകരെ ഞെട്ടിച്ച് ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് നടൻ കാളിദാസ് ജയറാം. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പങ്കുവച്ചത്. കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരുയും ചിത്രത്തിൽ കാണാനാവുക. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. കാളിദാസും തരിണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും ഇരുവരും താരദമ്പതികളെ പോലെ അവാർഡ് ഷോയില്‍ എത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.
സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിമിഷ നേരം കൊണ്ടുതന്നെ തന്നെ, കാളിദാസ് പങ്കുവച്ച പോസ്റ്റ്, ലൈക്കുകളും കമന്റുകളും വാരി കൂട്ടി. ഗോഡ് ബ്ലസ് യു, കല്യാണം എന്നാ, ക്യൂട്ട്, മനസു വിളിക്കിതു ഹവാ ഹവാ തുടങ്ങി കമന്റുകൾക്കൊപ്പം പെൺകുട്ടികൾക്കിത് ഹാർട്ട് ബ്രേക്ക് തുടങ്ങി രസകരമായ കമന്റുകളും ചിത്രത്തിനു താഴെ കാണാം. മകന്റെ ഇഷ്ടങ്ങളെ എപ്പോഴും പിൻതുണക്കുന്ന കുടുംബം കാളിദാസിന്റെ കൂട്ടുകാരിയേയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഇരുവരും ദുബായ് സന്ദർശനത്തിനിടയിൽ എടുത്ത ഒരു ചിത്രം പങ്കു വെച്ചു കൊണ്ടാണ് കാളിദാസ് കൂട്ടുകാരിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. കാളിദാസിന്റെ പ്രണയ ചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തിയിരുന്നു.
ഹലോ ഹബീബീസ് എന്നായിരുന്നു മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്ന് നടി ഗായത്രിയും കമന്റ് ചെയ്തു. ഇതോടെ ആരാധകർ ആവേശത്തിലായി. എപ്പോഴാണ് താര ജോഡികളുടെ വിവാഹം എന്നായിരുന്നു പിന്നീടുള്ള ചോദ്യം. ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയും ആരാധകരുടെ ചോദ്യത്തിന് മാറ്റമുണ്ടായില്ല. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ ചിത്രത്തിൽ നടി പാർവതിയും കമന്റ് ചെയ്തിരുന്നു. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. അപർണ ബാലമുരളി, മേഘ ആകാശ്, സഞ്ജന നടരാജൻ തുടങ്ങിയ താരങ്ങളും പ്രണയജോഡികൾക്ക് ആശംസകളുമായി എത്തി.
ഇക്കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് കാളിദാസിന്റെ വീട്ടിലെത്തിയ പുതിയ അതിഥിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരുണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരുണി. ഇപ്പോൾ കാമുകിയുമായി ദുബായിൽ അടിച്ച് പൊളിക്കുന്ന തിരക്കിലാണ് കാളിദാസ്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തില്‍ കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ഹാര്‍ട്ട് ഇമോജിയാണ് കാളിദാസ് ഇതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഒപ്പം തരിണിയോടൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. 'എന്റെ ലോകം' എന്ന അര്‍ത്ഥത്തിലുള്ള വേള്‍ഡ് ഇമോജിയോടെയാണ് തരിണി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ 'എന്റേത്' എന്ന് പാര്‍വതി കമന്റ് ചെയ്തിട്ടുണ്ട്. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.
ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കുറിക്കുന്നത്. കാളിദാസ് ജയറാം ചെന്നൈയിലെ ലെയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിലാണ് ബിരുദം നേടിയത്. പൂമരം എന്ന അബ്രിഡ് ഷൈൻ ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നതെങ്കിലും ഏഴാമത്തെ വയസിൽ തന്നെ അഭിനയ രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചിട്ടുണ്ട്. അച്ഛനെ പോലെ മകനും നടീ നടിന്മാരെ അനുകരിക്കുന്നതിൽ മിടുക്കനാണ്. ‘കൊച്ചു കൊച്ചു സന്തോഷങ്ങളാണ്’ ആദ്യമായി കാളിദാസ് അഭിനയിച്ച ചിത്രാം.
കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രാം 'നക്ഷത്തിരം നഗര്‍കിരത്' ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.
https://www.facebook.com/Malayalivartha