പൾസർ സുനിയ്ക്ക് ജാമ്യം? നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക്, ആ ആയിരം കുറ്റവാളികളിൽ ഒന്ന് ദിലീപ് ?

നടൻ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാന ഘട്ടത്തോട് അടുക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെട്ടതിന് ശേഷം ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്
പുതിയ വെളിപ്പെടുത്തലുകളും തെളിവുളുമായി ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ് ഓടി രജിസ്റ്റർ ചെയ്ത പൊലീസ് നടി ആക്രമിക്കപ്പെട്ട കേസിൽ പുനരന്വേഷണവും നടത്തി. പുനരന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ദിലീപിനെതിരെ പുതിയ കുറ്റങ്ങളും സുഹൃത്ത് ശരത്തിനെ കൂടി പ്രതിചേർത്ത് പൊലീസ് പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
നടിയെ ആക്രമിച്ച കേസ് ജനുവരി 31 നു പൂർത്തിയാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത് . എന്നാൽ ബാലചന്ദ്രകുമാർ അസുഖബാധിതനായതിനെതുടർന്ന് ജനുവരി 31 നകം കേസ് തീരാത്ത സാഹചര്യത്തിലാണ് പൾസർ ജാമ്യാപേക്ഷ നൽകിയത് . കേസ് അനന്തമായി നീണ്ടു പോകുന്ന കാരണത്താൽ പൾസർ സുനിയക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യമാണ് നിലവിൽ ഉള്ളത്
കൊച്ചിയിലേക്ക് വിസ്താരത്തിന് എത്താൻ സാധിക്കില്ലെന്നുചന്ദ്രകുമാർ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിസ്താരം തിരുവനന്തപുരം കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിസ്താരം ഇത്തരത്തിൽ മാറ്റുന്നതിനെ ചൊല്ലിയും ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. സെഷൻ ജഡ്ജായ ഹണി എം വർഗീസാണ് ബാലചന്ദ്രകുമാർ അടക്കമുള്ളവരെ ഇതുവരെ വിസ്തരിച്ച് വന്നത്.
അതുകൊണ്ട് തന്നെ സെഷൻ ജഡ്ജിന് കീഴിൽ തന്നെ ഇനിയുള്ള വിസ്താരവും വേണമെന്ന ആവശ്യം ദിലീപിന്റെ അഭിഭാഷകർ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഹണി വർഗീസ് ബാലചന്ദ്രകുമാറിനെ വിസ്താരം പൂർത്തിയാക്കാനായി തിരുവനന്തപുരത്ത് എത്തും.കേസിന്റെ വിചാരണ അനിശ്ചിതത്വമായി നീളുകയാണ് എന്നും ഇത്രയും കാലം ഞാൻ ജയിലിനുള്ളിലായിരുന്നു.
ഈ സാഹചര്യം പരഗിണിച്ച് തനിക്ക് ജാമ്യം തരണമെന്നാണ് പൾസർ യൂണി ആവശ്യപ്പെടുന്നത് . മറ്റുള്ള പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയ സാഹചര്യവും പ്രതി ചൂണ്ടിക്കാണിച്ചു. അതിനാൽ തന്നെ പൾസർ സുനിയ്ക്കും ജാമ്യം കിട്ടാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
https://www.facebook.com/Malayalivartha