മാളികപ്പുറത്തിന് പിന്നാലെ പുഴയും ഹിറ്റിലേക്ക്

"ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്തഅനുഭവമാണ് തീയറ്ററില്‍ നിന്ന് കിട്ടിയത്. സിനിമകാണാന്‍ പോകുന്നവരും സിനിമ കണ്ടിറങ്ങുന്നവരും ഉണ്ടായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചു. ചിലര്‍ കരഞ്ഞു. അതില്‍ ഒരു പെണ്‍കുട്ടി എന്‍റെ അടുക്കല്‍ വന്ന് വിങ്ങിപ്പൊട്ടി സംസാരിച്ചു. ഒരു സംവിധായകന് ഇതിനപ്പുറം ഒന്നും ലഭിക്കാനില്ല. എന്‍റെസിനിമ 100 കോടി ക്ലബ്ബിലോ 200 കോടി ക്ലബ്ബിലോ എത്തിയാലുണ്ടാകുന്ന സന്തോഷത്തിന്‍റെ നൂറിരട്ടിയാണ് എനിക്ക് ഇതില്‍ നിന്നും കിട്ടിയത്:"- ഫേസ്ബുക്ക് ലൈവില്‍ 'പുഴ മുതല്‍ പുഴ വരെ' എന്ന 1921ലെ മലബാർ കലാപത്തിന്റെ കഥ പറയുന്ന സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍ അലിഅക്ബർ രാമസിംഹന്‍.
ഇനി പൊതുഇടങ്ങളിലെ ഹാളുകളില്‍ സിനിമ ചെയ്യാനും പദ്ധതിയുണ്ട്. ട്രാവല്‍ സിനിമയായി ഈ സിനിമ കാണിക്കാനും പദ്ധതിയുണ്ട് എന്ന് സംവിധായകൻ പറയുന്നു.വിമർശകർ പറയുംപോലെ ഇത് ഒരുസംഘിചിത്രമല്ലെന്നാണ് സംവിധായകൻ പറയുന്നത്.എന്നാൽ ശബരിമല പ്രമേയമാക്കിയ മാളികപ്പുറം സിനിമ വിജയിപ്പിക്കാൻ ഇറങ്ങിയ സംഘപരിവാർ പ്രവർത്തകർ മലബാർ കലാപത്തിന്റെ വേറിട്ട കഥപറയുന്ന പുഴമുതൽ പുഴവരെ എന്ന സിനിമയും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നുണ്ട്.എന്തായാലും സിനിമ വിജയത്തിലേക്കെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്..
https://www.facebook.com/Malayalivartha