ഒറ്റപ്പെടലും വേദനയുമെല്ലാം അനുഭവിച്ച് കഴിഞ്ഞു: ഒരേ ഒരു സത്യം മരണമാണ്...അനുഭവം തുറന്ന് പറഞ്ഞ് നവ്യ നായർ

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു വരവ് നടത്തിയ സൂപ്പർ നായികയാണ് നവ്യ നായർ. നന്ദനത്തിലെ ബാലമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികള്‍ കാണുന്നത്. ഏറ്റവും അവസാനം റിലീസ് ചെയ്ത നവ്യയുടെ സിനിമ ഒരുത്തീയാണ്. ഇപ്പോഴിത ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കാൻസറിനെ കുറിച്ച് നവ്യ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
കാന്‍സറിന്‍റെ കഷ്ടതകള്‍ അനുഭവിക്കുന്നത് ഒരു വ്യക്തിമാത്രമല്ല ഒരു കുടുംബം മൊത്തമാണെന്നാണ് നവ്യ പറയുന്നത്. ഒപ്പം തന്റെ ഒരു അനുഭവവും നവ്യ പങ്കുവെച്ചു. 'എന്റെ അച്ഛനും അച്ഛന്റെ ചേട്ടനും തമ്മിൽ ഒരു വയസിന്റെ വ്യത്യസമെയുള്ളു. അച്ഛന്റെ ജേഷ്ഠന് ലുക്കീമിയ ആയിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാലഘട്ടം തന്നെയായിരുന്നു. ആ സമയത്ത് ജേഷ്ഠന്റെ മുഴുവൻ കുടുംബവും ആർസിസി എന്ന ആശുപത്രിയിലേക്ക് ചുരുങ്ങി.
വല്യച്ഛന്റെ ഭാര്യയൊക്കെ ഗവൺമെന്റ് ഉദ്യോഗസ്ഥരായിരുന്നു. പക്ഷെ അച്ഛന്റെ ജേഷ്ഠന് അസുഖം വന്നശേഷം ആ കുടുംബത്തിന് ഭീമമായ ചിലവ് വരികയും മാത്രമല്ല മാനസീകമായി ബുദ്ധിമുട്ട് അതൊക്കെയാണ് ഏറ്റവും പ്രധാനം. അവരുടെ മക്കൾ ആ സമയത്ത് പത്താം ക്ലാസ്, കോളജ് അങ്ങനെയുള്ള സ്റ്റേജിലേക്ക് മാറുന്ന സമയമായിരുന്നു. അവരുടെ ജീവിതം മുഴുവൻ മാറി. കുട്ടികളെ നോക്കാനോ അവരോട് പഠിക്കാൻ പറയാനോയുള്ള മാനസീകാവസ്ഥയൊന്നും ആർക്കും ഇല്ല. പക്ഷെ അവരൊക്കെ ഗംഭീരമായി പഠിച്ച് ഇപ്പോൾ വലിയ ഉദ്യോഗസ്ഥരാണ്. ആ ഒരു കാലഘട്ടം ഫുൾ ഫാലിമി തരണം ചെയ്തതിനോട് ഒപ്പം തന്നെ എനിക്കും അതിൽ പങ്കുചേരാൻ സാധിച്ചിട്ടുണ്ട്.
വല്യച്ഛൻ അനുഭവിച്ച വേദനകളും കഷ്ടതകളുമെല്ലാം നേരിട്ട് കണ്ടയാളാണ് ഞാൻ. അതുകൂടാതെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം അനുഭവിച്ചു. കാൻസറിന്റെ വേദന ആ വ്യക്തിയുടേത് മാത്രമാണ്. പക്ഷെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെടലും വേദനയുമെല്ലാം ആ മുഴുവൻ കുടുംബവും അനുഭവിക്കുന്നുണ്ട്. ആ വ്യക്തിക്ക് മൂഡ്സ്വിങ്സ് ഉണ്ടാകും. ശരീരവും രൂപവുമൊക്കെ മാറുന്നതിന് അനുസരിച്ച് അത് അവർ പെട്ടന്ന് ഷെയർ ചെയ്യുന്നതും കാണിക്കുന്നതും കുടുംബത്തിലെ ഒപ്പം നിൽക്കുന്നവരോട് ആയിരിക്കും. അതൊക്കെ എനിക്ക് നേരിട്ട് അറിയാം. ഇപ്പോൾ വല്യച്ഛൻ ഇല്ല.
അദ്ദേഹം ഈ വേദനകളെല്ലാം അനുഭവിച്ച ശേഷം ഞങ്ങളെ വിട്ടുപോയി. ലോകത്തുള്ള ഒരേയൊരു സത്യം മരണമാണ്. അതിന് കാൻസർ തന്നെ കാരണമാകണമെന്നില്ല. കാൻസർ രോഗം വന്നാലും പിന്നേയും ജീവിതം കളറാക്കാനുള്ളത് ചെയ്യുക' നവ്യ നായർ പറഞ്ഞു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള നടിയാണ് നവ്യ നായർ. പൊതു പരിപാടികളിലും സജീവമായ താരം ഇടയ്ക്കിടെ സാമൂഹിക വിഷയങ്ങളിൽ അടക്കം മുഖം നോക്കാതെ അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്.
തനിക്ക് പ്രേക്ഷകർ നൽകിയ സ്നേഹും പിന്തുണയും താൻ ബാലാമണിയായത് കൊണ്ടുമാത്രമല്ലെന്ന് നവ്യ അടുത്തിടെ പറഞ്ഞത് വൈറലായിരുന്നു. വിവാഹത്തിന് ശേഷം പല നടിമാരെയും പ്രേക്ഷകര്‍ മറന്നുപോകാറുണ്ട്. എന്നാൽ തന്റെ കാര്യത്തിൽ അങ്ങനെയല്ല എന്നും നവ്യ പറഞ്ഞിരുന്നു. റീൽസൊക്കെ വൈറലാവുന്നത് ശ്രദ്ധിക്കാറുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വന്തം അനുഭവങ്ങളാണ് അഭിമുഖങ്ങളിൽ പറയാറുള്ളതെന്നും നവ്യ പറഞ്ഞിരുന്നു.
അതേ നേരം അഭിനയത്തിൽ വീണ്ടും ശ്രദ്ധ പതിപ്പിച്ചതോടെ ഭര്‍ത്താവ് സന്തോഷുമായി നവ്യ അകന്നാണ് താമസിക്കുന്നതെന്നും ഇരുവരും വൈകാതെ വേര്‍പിരിഞ്ഞേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനൊപ്പം മുംബൈയിലായിരുന്നു നവ്യ. പിന്നീട് മകനെയും കൂട്ടി കേരളത്തിലേക്ക് വന്നതിന് ശേഷമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ ചൂണ്ടി കാണിച്ച് തുടങ്ങിയത്. ഇടയ്ക്ക് ഇത്തരം വാര്‍ത്തകള്‍ നടി നിഷേധിച്ചെങ്കിലും സംശയം അതുപോലെ നിന്നു. എന്നാല്‍ മകൻ സായിയുടെ പന്ത്രണ്ടാം പിറന്നാളിന് ഭർത്താവും എത്തിയതോടെ ആ സംശംയങ്ങൾക്ക് എല്ലാം അവസാനമായിരുന്നു.
https://www.facebook.com/Malayalivartha