മലയാളത്തിലെ പ്രമുഖ നടന്‍ എക്‌സൈസുകാരുടെ കൈയില്‍ നിന്നും ഊരിപ്പോയി: ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീർന്നേനെ... അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുവരെ ഉണ്ട് - ബാബുരാജ്

ദിവസങ്ങള്‍ക്ക് മുമ്പാണ് ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചത്. ലഹരി ഉപയോഗിക്കുന്ന നടന്‍മാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും ഇവര്‍ വ്യക്തമാക്കി. നിര്‍മാതാക്കളാണ് പ്രധാനമായും താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഫലം കൂട്ടി ചോദിക്കല്‍, സമയത്ത് വരാതിരിക്കല്‍, ഷൂട്ടിംഗ് മുടങ്ങല്‍ തുടങ്ങിയ ആരോപണങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. മലയാള സിനിമയില്‍ യുവതാരങ്ങള്‍ക്കെതിരെ തുടരെ ആരോപണങ്ങള്‍ വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് നടന്‍ ബാബുരാജ്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജിന്റെ തുറന്ന് പറച്ചില്‍. മലയാളത്തിലെ പ്രമുഖ നടന്‍ എക്‌സൈസുകാരുടെ കൈയില്‍ നിന്നും ഊരിപ്പോയതിനെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഫോണെടുക്കുന്നില്ലെന്ന പരാതി നിരവധി പേര്‍ക്കെതിരെയുണ്ട്. എന്റെ ഒരു പടത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഏഴ് മണിക്ക് അവിടെ ചെല്ലുന്നു. ഞാന്‍ കാരവാനില്‍ ഇരുന്നു. 12 മണി വരെ കാത്തിരുന്നു. ഇത്തിരി ദേഷ്യപ്പെട്ടപ്പോഴാണ് അറിയുന്നത് അഭിനയിക്കേണ്ട നായകന്‍ വന്നിട്ടില്ല. ഫോണെടുക്കുന്നില്ല. എവിടെയാണെന്ന് അറിയില്ല. വീട്ടിലും അറിയില്ല എവിടെയാണെന്ന്.
അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നത് ഞാനിന്ന ആള്‍ക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്.
ഒരു പ്രാവശ്യം എക്‌സസൈസ്‌കാര്‍ ചെയ്‌സ് ചെയ്‌തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും. നഗ്‌നമായ സത്യങ്ങളാണതൊക്കെ.
എന്തുകൊണ്ട് വണ്ടി പരിശോധിച്ചില്ല എന്നത് നമുക്ക് ഊഹിക്കാന്‍ പറ്റുന്നതാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. 'അമ്മ സംഘടനയില്‍ ആരൊക്കെ ഉപയോഗിക്കുന്നു എന്ന മുഴുവന്‍ ലിസ്റ്റുമുണ്ട്. വ്യക്തികള്‍ക്ക് എന്തും ചെയ്യാം. നിങ്ങള്‍ നിങ്ങളുടെ ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടമുള്ളത് ചെയ്യാമെന്നും ബാബുരാജ് വ്യക്തമാക്കി. കുറച്ചൊക്കെ സിനിമ മനസ്സിലാക്കാന്‍ പുതിയ കുട്ടികള്‍ ശ്രമിക്കണം.
അവര്‍ക്കത് മനസ്സിലായിട്ടുണ്ട്. ഞാന്‍ ഷെയ്‌നിനോടൊക്കെ സംസാരിക്കുന്നതാണ്. മക്കളെ കുഴപ്പമില്ല, സമാധാനമായിരിക്കൂ, പ്രാര്‍ത്ഥിക്കൂ എല്ലാം നന്നായി വരുമെന്ന്. മലയാള സിനിമയില്‍ നിന്ന് ഔട്ടായി പോയ പലരും കൂടെ നില്‍ക്കുന്നവരാല്‍ നശിക്കപ്പെട്ടവരാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. ഇവരെ ഫോണ്‍ ചെയ്താലും കിട്ടില്ല. അതേസമയം വര്‍ഷങ്ങളായി നമ്പര്‍ മാറ്റാത്ത സൂപ്പര്‍ സ്റ്റാറുകള്‍ മലയാളത്തിലുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha