Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

01 OCTOBER 2025 10:40 AM IST
മലയാളി വാര്‍ത്ത

വലിയ മുതൽമുടക്കിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു. പ്രധാന ലൊക്കേഷനായിരുന്ന , രാജസ്ഥാനിലെ ജയ്സാൽമീറിൽ നൂറ്റിപ്പത്തോളം ദിവസം നീണ്ടുനിന്ന മാരത്തോൺ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇൻഡ്യയിലെ അവസാന ഷെഡ്യൂൾ എന്ന് വാഴൂർ ജോസ് അറിയിച്ചു .

കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ഇക്കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ലൊക്കേഷനുകളിൽ നടന്നത്. ഇനി ശേഷിക്കുന്നത് വിദേശ രാജ്യങ്ങളിലെ ചിത്രീകരണമാണ്. പാരീസ്, റഷ്യ എന്നിവിടങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കു
ന്നത്.

ഡിസംബർ - ജനുവരി മാസങ്ങളിലാണ് ഫോറിൻ ഷെഡ്യൂൾ ചിത്രീകരിക്കുക. ചിത്രീകരണത്തിനു സുഗമമായ സമ്മർ കാലാവസ്ഥയുടെ ആവശ്യകതയാണ് ഈ സമയത്ത് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകൻ സജാദ് വ്യക്തമാക്കി.

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ ,സജീവ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇൻഡ്യക്കകത്തും പുറത്തുമുള്ള മികച്ച സാങ്കേതിക വിദ്യരുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആ കർഷകമാക്കുന്നു.

പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. അതിനനുയോജ്യമായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യവും പാൻ ഇൻഡ്യൻ സിനിമയായി അവതരിപ്പിക്കവാൻ സഹായകരമാക്കിയിരിക്കുന്നു.

മൈക്ക് , ഗോളം, ഖൽബ്, യു.കെ. ഓക്കെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യാ രാജ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.

മലയാള താരങ്ങളല്ലാത്ത മറ്റുള്ളവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള വരാണ്.
സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ , ,ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്. റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോർ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ .

സംഗീതം - മിഥുൻ മുകുന്ദ്.

ഛായാഗ്രഹണം- പാപ്പിനു .

എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്'

കലാസംവിധാനം- മോഹൻദാസ്.

കോസ്റ്റ്യും ഡിസൈൻ-,ധന്യ ബാലകൃഷ്ണൻ

മേക്കപ്പ്-നരസിംഹ സ്വാമി .

സ്റ്റിൽസ് - സിനറ്റ് സേവ്യർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ.

അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്.

പ്രൊഡക്ഷൻ മാനേജർ, -സജയൻഉദിയൻ കുളങ്ങര,

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടവനക്കാട്,

പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (16 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (22 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (30 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (39 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (54 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends