ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ കൊണ്ട് കഴുത്ത് മുറിക്കി, രോഗിയായ ഭാര്യയോട് ആ മനുഷ്യൻ ചെയ്ത് കൂട്ടിയത്, മണിക്കൂറുകൾക്കുള്ളിൽ രണ്ട് മരണം

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയ ഭാസുരേന്ദ്രനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ ചിലവായെങ്കിലും ആരോഗ്യ നിലയിൽ മാറ്റങ്ങളില്ലെന്ന് കണ്ടതോടെയുണ്ടായ അസ്വസ്ഥതയാണ് ഭാസുരേന്ദ്രനെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് അവരുടെ ബന്ധുക്കൾ നൽകുന്ന സൂചന. അച്ഛന് വലിയ കടബാധ്യത ഉണ്ടായതിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് ദമ്പതികളുടെ മകൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇന്ന് രാവിലെയാണ് ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരേന്ദ്രൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയന്തി എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടെ ഭർത്താവ് ഭാസുരേന്ദ്രനും ഉണ്ടായിരുന്നു. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.
ആശുപത്രിയുടെ അകത്ത് സ്റ്റെയർകെയ്സിന് അടുത്തായാണ് ഇയാൾ വീണത്. ഒരു വർഷത്തോളമായി ജയന്തി ഡയാലിസിസ് ചികിത്സയിലാണ്. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha