സോഷ്യൽ മീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് സരിതയുടെ ചിത്രങ്ങൾ: മുകേഷിനെ അമ്പരപ്പിച്ച് ആ പോസ്റ്റ്...

2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന സിനിമയിലൂടെയായിരുന്നു നടൻ മുകേഷിന്റെയും, സരിതയുടെയും മകനും ഡോക്ടറുമായ ശ്രാവൺ മുകേഷ് അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ശ്രാവണിന് സാധിച്ചിട്ടുണ്ട്. യുഎഇയിൽ ഫിസിഷ്യനാണിപ്പോള്‍ ഡോ.ശ്രാവണ്‍. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് ശ്രാവൺ. ഈ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് ശ്രാവണിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. നടി സരിത ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. ഭർത്താവ് മുകേഷുമായി പിരിഞ്ഞശേഷം മക്കളെ കൂടുതൽ ശ്രദ്ധിക്കുന്നതിലേക്കും മറ്റുമായി തിരിഞ്ഞു.
അമ്മ സരിതയോടുള്ള തന്റെ അതിരറ്റ സ്നേഹത്തെ കുറിച്ച് എപ്പോഴും വാചാലനാകുന്ന ഒരാൾ കൂടിയാണ് ശ്രാവൺ മുകേഷ്. ശ്രാവണിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ അമ്മ സരിതയാണ് നിറഞ്ഞ് നിൽക്കുന്നത്. ഇപ്പോഴിതാ മാതൃദിനത്തോട് അനുബന്ധിച്ച് അമ്മ സരിതയെ കുറിച്ചുള്ള ശ്രാവണിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു. കൈക്കുഞ്ഞായിരിക്കുമ്പോൾ അമ്മ സരിതയ്ക്കൊപ്പമുള്ള ചിത്രവും വളർന്നശേഷം അമ്മ സരിതയ്ക്കൊപ്പമുള്ള ചിത്രവുമാണ് ശ്രാവൺ മുകേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഹാപ്പി മദേഴ്സ് ഡെയെന്ന് കുറിച്ച ശേഷം മദർ, ഫാമിലി, ഗ്രേറ്റ്ഫുൾ എന്നീ ഹാഷ് ടാഗുകൾ കൂടി ശ്രാവൺ മുകേഷ് കുറിച്ചിട്ടുണ്ട്. മക്കളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ മാത്രമാണ് സരിതയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. അതുകൊണ്ട് നിരവധി പേരാണ് അമ്മ സരിതയോട് തങ്ങളുടെ മദേഴ്സ് ഡെ വിഷസ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ പ്രോക്ഷകർക്ക് പരിചിതയായ താരമാണ് സരിത. എണ്‍പതുകളില്‍ തിളങ്ങിയ താരത്തിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.
എല്ലാത്തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു. കമല്‍ഹാസനുമായി ഒന്നിച്ചഭിനയിച്ച സരിത അതിവേഗമാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായത്. പിന്നീട് മുകേഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. മുകേഷുമായുള്ള സരിതയുടെ ദാമ്പത്യം സന്തോഷത്തോടെയാണ് തുടങ്ങിയതെങ്കിലും ഇടയ്ക്ക് വെച്ച് ദാമ്പത്യബന്ധം അവസാനിപ്പിക്കുകയായിരുന്നു ഇരുവരും. വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുള്ള സരിതയുടെ അഭിമുഖം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം നടന്നത്. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിന് വെറും ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഈ മാനസീക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത പിന്നീട് സിനിമയില്‍ വളരെ സജീവമായതോടെ നേട്ടങ്ങളും വിജയങ്ങളും കുന്നുകൂടുകയായിരുന്നു. 1987 ലാണ് മുകേഷ് സരിതയെ വിവാഹം കഴിച്ചത്. ഏതാണ്ട് 30 വര്‍ഷത്തിനുശേഷം ഇവരുടെ കുടുംബത്തിലെ താളപിഴകള്‍ പുറംലോകമറിഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ അക്കാലത്ത് സരിത ഉന്നയിച്ചത്. പിന്നീട് മകേഷിന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്ത് സരിത കോടതിയെ സമീപിച്ചിരുന്നു. അതിന്മേല്‍ കോടതി വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ സരിതയെ നിയമപരമായി വിവാഹ മോചനം ചെയ്തുവെന്നാണ് മുകേഷ് മറുപടി നല്‍കിയത്. എന്നാല്‍ വിവാഹ ബന്ധം ഒഴിയാനുള്ള നോട്ടീസ് തനിക്ക് അയച്ചുവെന്ന് വരുത്തി തന്നേയും കോടതിയേയും ഒരേപോലെ കബളിപ്പിക്കുകയാണ് മുകേഷ് ചെയ്തതെന്നാണ് സരിത അന്ന് ആരോപണം ഉന്നയിച്ചത്. സരിതയുമായുള്ള പ്രശ്നങ്ങൾ നടക്കുന്നതിനിടെ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തിരുന്നെങ്കിലും, ഈ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല.
https://www.facebook.com/Malayalivartha