11 വർഷത്തെ പ്രണയം, ഫേബ ഇനി അശ്വിന് സ്വന്തം, വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

‘ക്വീൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന യുവ നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. തിരുവല്ല സ്വദേശിയാണ് അശ്വിൻ. 11 വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉള്‍പ്പെടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തിന്‍റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്. ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അശ്വിൻ ജോസിനൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'അനുരാഗം'.
ലക്ഷ്മിനാഥ് സത്യം സിനിമാസ്ന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗം. മെയ് അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha