അച്ഛന്റെ അനുസ്മരണ ചടങ്ങിൽ വിങ്ങിപ്പൊട്ടി അമൃത സുരേഷ്: ആലാപനം പൂർത്തിയാക്കാനാകാതെ മൈക്ക് തിരികെ നൽകി...

മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധാരാളം ആരാധകരുണ്ട് ഈ സഹോദരിമാര്‍ക്ക്.
ഇരുവരും ഇടയ്ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും പങ്കെടുത്തിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നതും അതിന് ശേഷമാണ്. ഇരുവരും ഒറ്റ മത്സരാര്‍ത്ഥിയായാണ് എത്തിയത്. മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു ഈ സഹോദരിമാര്‍.
മ്യൂസിക് വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് അമൃത സുരേഷ്. അടുത്തിടെയാണ് പിതാവും ഓടക്കുഴൽ കലാകാരനുമായ പി ആർ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമൃത തന്നെയായിരുന്നു വിയോഗവിവരം ആരാധകരെ അറിയിച്ചത്.
അച്ഛന്റെ അനുസ്മരണ യോഗത്തിൽ പാട്ടുപാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഗായികയിപ്പോൾ. വാണി ജയറാമിന്റെ 'ബോലേ രേ പപ്പീ ഹരാ' എന്ന ഗാനമാണ് അമൃത ആലപിച്ചത്. പാട്ടുപാടുന്നതിനിടെ ഗായിക വിങ്ങിപ്പൊട്ടുന്നതും വീഡിയോയിലുണ്ട്. കണ്ണുതുടച്ച് വീണ്ടും പാടി. ഇത് സദസിലുള്ളവരെയും കരയിച്ചു. ആലാപനം പൂർത്തിയാക്കാനാകാതെ അമൃത മൈക്ക് തിരികെ കൊടുക്കുകയായിരുന്നു.'അച്ഛാ' എന്ന അടിക്കുറിപ്പോടെയാണ് അമൃത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയ്‌ക്ക് താഴെ നിരവധി പേരാണ് ഹാർട്ട് സിമ്പൽ കമന്റ് ചെയ്‌തിരിക്കുന്നത്.
അച്ഛനായിരുന്നു അമൃതയുടെ ഏറ്റവും വലിയ ശക്തി. കലയിലേക്ക് അമൃത വന്നതും അച്ഛന്റെ കൈ പിടിച്ചാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച കുറിപ്പും ഫോട്ടോയും വൈറലായിരുന്നു. ഭാര്യ ലൈലയെ ചുംബിക്കുന്ന അച്ഛൻ സുരേഷിന്റെ ചിത്രമാണ് അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതിലും മികച്ച ഒരു ചിത്രത്തിന് എന്റെ 2023 അനുഗ്രഹിക്കാനാവില്ല... സന്തോഷകരമായ വാർഷികം അച്ഛയ്ക്കും അമ്മയ്ക്കും എന്നാണ് അമൃത സോഷ്യൽ മീഡിയയിൽ അന്ന് കുറിച്ചത്.
https://www.facebook.com/Malayalivartha