സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു? പ്രചരിച്ച വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്....

സിനിമയ്ക്കപ്പുറം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകർ ഏറെ സ്നേഹിച്ച താരം. ഇപ്പോഴിതാ നടൻ സുരേഷ് ഗോപി ആശുപത്രിയിലാണെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാർത്ത വ്യാജമെന്ന് ഗരുഡ സിനിമയുടെ അണിയറപ്രവർത്തകരാണ് അറിയിച്ചത്. ‘ഗരുഡൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ, പതിവ് ആരോഗ്യ പരിശോധനകൾക്കായാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയത്. പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിടുകയായിരുന്നു. പൂർണ ആരോഗ്യവാനായ അദ്ദേഹം ലൊക്കേഷനിൽ തിരിച്ചെത്തി ഷൂട്ടിങ് പുനരാരംഭിച്ചു.
11 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി-ബിജു മേനോൻ ഒന്നിക്കുന്ന ചിത്രത്തിൽ അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം. ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.
'പത്രം' എന്ന സിനിമയ്ക്കു ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കവർന്നെടുക്കുന്ന ഒരു ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. അദ്ദേഹം നല്ലൊരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയക്കാരനും ,നല്ലൊരു മനസിന്റെ ഉടമ കൂടിയാണ്. പാവങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്നു വേണ്ട സഹായം ചെയ്യാനും ഈ മനുഷ്യ സ്നേഹിക്കു ഒരു മടിയും കാണില്ല. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുന്ന സുരേഷ് ഗോപിയുടെ മാസ് സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിൻ്റെ വീട്ടിൽ അദ്ദേഹം എത്തിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വന്ദനയുടെ കുടുംബത്തെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിക്കുകയായിരുന്നു.
വന്ദനയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രം "ഗരുഡ"ന്റെ സെറ്റിൽ അദ്ദേഹം ജോയിൻ ചെയ്തത്. സുരേഷ് ഗോപി ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എത്തിയ ചിത്രങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ചിരുന്നു. ഹരീഷ് മാധവ് എന്ന പോലീസ് ഓഫിസറുടെ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുമുണ്ട്. മിഥുൻ മാനുവലിന്റെതാണ് തിരക്കഥ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
https://www.facebook.com/Malayalivartha