മമ്മൂട്ടിയെ എടാ...ന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടു: ഷൂട്ടിംഗ് നിര്‍ത്തിവച്ചു; ആകെ ബഹളമായി: വിനോദ് കോവൂര്‍

2014 മുതൽ മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബ ഹാസ്യപരമ്പരയായിരുന്നു എം 80 മൂസ. പ്രശസ്ത ഹാസ്യനടൻ വിനോദ് കോവൂർ ആയിരുന്നു മൂസയായി പ്രത്യക്ഷപ്പെട്ടിരുന്നത്. കോഴിക്കോട് സംസാര ശൈലിയിലെ മനോഹാരിത തന്റെ കഥാപാത്രങ്ങളില്‍ കൊണ്ടുവന്ന താരം കൂടെയാണ് അദ്ദേഹം. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു. എങ്കിലും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം മൂസക്കയുടെ തന്നെയാണ്. ഇപ്പോഴിതാ ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്കുള്ള കടന്നു വരവും, തുടർന്ന് മമ്മൂക്കയോടപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ മുഹൂർത്തങ്ങളും പങ്കുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മെയ്യയിൽ വൈറലാകുന്നത്.
മുമ്പൊരിക്കല്‍ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അനുഭവം കോവൂര്‍ പങ്കുവച്ചത്. എടോ എന്ന് വിളിച്ചതിന് മമ്മൂക്ക ദേഷ്യപ്പെട്ടുവെന്നും ഷൂട്ടിംഗ് നിര്‍ത്തിവച്ചുവെന്നുമാണ് വിനോദ് കോവൂര്‍ പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്.
മമ്മൂക്കയെ ഞാന്‍ എടാ എന്ന് വിളിക്കുന്നൊരു രംഗമുണ്ട്. പക്ഷെ എനിക്ക് അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. ഒരുപാട് ബഹുമാനിക്കുന്നൊരു നടനെ എങ്ങനെയാണ് എടാ എന്ന് വിളിക്കുക. കഥാപാത്രമല്ലേ വിനോദേ പിന്നെ എങ്ങനെ വിളിക്കാതിരിക്കുമെന്ന് സംവിധായകന്‍ ചോദിച്ചു. അത് വിളിച്ചതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു'' എന്നാണ് വിനോദ് പറയുന്നത്. ഞാന്‍ മമ്മൂക്കയുടെ കൈയില്‍ കയറി പിടിക്കണം.
പക്ഷെ മമ്മൂക്ക കൈ തന്നില്ല. എന്താ വിനോദേ കൈ പിടിക്കാത്തത് എന്ന് സംവിധായകന്‍ ചോദിച്ചു. മമ്മൂക്ക കൈ തന്നില്ലെന്ന് ഞാന്‍ പറഞ്ഞു. എന്താ മമ്മൂക്ക കൈ കൊടുക്കാത്തത് എന്ന് സംവിധായകന്‍ അദ്ദേഹത്തോട് ചോദിച്ചു. അവന്‍ എന്നെ എടോ പോടോ എന്ന് വിളിച്ചത് കേട്ടില്ലേ, ഞാന്‍ അവന് കൈ കൊടുക്കില്ലെന്ന് മമ്മൂക്ക പറഞ്ഞുവെന്നാണ് വിനോദ് കോവൂര്‍ പറയുന്നത്. ഭയങ്കര സീനായി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു എന്നും വിനോദ് പറഞ്ഞു.
ഇതോടെ, ഞാനും സംവിധായകനും സോറി പറഞ്ഞു. ക്യാമറാമാന്‍ ഇറങ്ങി വന്നു. ആകെ മൊത്തം പ്രശ്‌നമായി. മമ്മൂക്ക അങ്ങനെ നില്‍ക്കുകയാണ്, ഒന്നും കേള്‍ക്കുന്നില്ല. അവസാനം ഞാന്‍ പറഞ്ഞു, മമ്മൂക്ക ഞാനല്ല വിളിച്ചത് എന്റെ കഥാപാത്രമാണെന്ന്. എന്തിനാണ് വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടെ ഓഫീസില്‍ നിന്നുണ്ടായ ഒരു സാഹചര്യമാണ് എന്നെ ആശുപത്രിയിലാക്കുന്നത്.
അതിനാല്‍ നിങ്ങളോട് വെറുപ്പുണ്ടാകും. അതുകൊണ്ടാണ് അങ്ങനെ വിളിച്ചതെന്ന് പറഞ്ഞുവെന്നും വിനോദ് പറയുന്നു. പിന്നെ ഇപ്പോള്‍ പടച്ചോന്‍ എന്ന് വിളിച്ചല്ലോ അതെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. അത് എന്റെ കുട്ടിയുടെ ചികിത്സാ ചിലവൊക്കെ നിങ്ങള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞതു കൊണ്ടാണെന്ന് ഞാന്‍ മറുപടി നല്‍കി. ഓ അതാണല്ലേ കാര്യം എന്നാല്‍ കൈ പിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു. മൂപ്പരൊരു നമ്പര്‍ ഇറക്കിയതായിരുന്നു.
പക്ഷെ കുറച്ച് നേരത്തേക്ക് ഞാന്‍ മാത്രമല്ല, എല്ലാവരും പേടിച്ചു പോയി. സംവിധായകന്‍ അറിഞ്ഞിട്ടാണ്. പക്ഷെ ബാക്കിയെല്ലാവരും ഞെട്ടിപ്പോയെന്നും വിനോദ് പറയുന്നു. മറ്റൊരിക്കല്‍ മമ്മൂക്ക തന്നോട് ബഹുമാനമില്ലാതെ പെരുമാറിയ ക്യാമറമാനോട് ദേഷ്യപ്പെട്ട സംഭവവും വീഡിയോയില്‍ വിനോദ് കോവൂര്‍ പങ്കുവെക്കുന്നുണ്ട്. ക്യാമറാമാന്‍ എന്നോടായി എടോ എടോ തന്നോടല്ലേ പറഞ്ഞത് എന്നൊക്കെ പറയുന്നുണ്ട്.
പക്ഷെ എന്നോടാണ് പറയുന്നതെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ഞാനും മമ്മൂക്കയും മുഖാമുഖം നില്‍ക്കുകയാണ്. എന്നെയാണ് വിളിക്കുന്നതെന്ന് മനസിലായപ്പോള്‍ ഞാന്‍ സോറി പറഞ്ഞ് മാറി നിന്നു. ഇത് മമ്മൂക്ക കേട്ടു. അദ്ദേഹം ക്യാമറാമാനെ വിളിച്ചു. അയാള്‍ക്കൊരു പേരുണ്ട്. വിനോദ്, അല്ലെങ്കില്‍ കോവൂര്‍. അല്ലാതെ എടോ എന്നൊന്നും വിളിക്കരുത് എന്ന് പറഞ്ഞു. ക്യാമറാമാന്‍ എന്നോട് സോറി പറഞ്ഞു'' എന്നാണ് വിനോദ് പറയുന്നത്.
https://www.facebook.com/Malayalivartha