രണ്ട് ദിവസം സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഫിയോക്

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ട് മാത്രമേ ഒ ടി ടിയില്‍ റിലീസ് ചെയ്യാവൂ എന്നതാണ് സിനിമാ നിര്‍മാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ധാരണ. എന്നാല്‍ പുറത്തിറങ്ങി 33ാം ദിവസമാണ് 2018 ഒ ടി ടി പ്‌ളാറ്റ്‌ഫോമിലെത്തുന്നത്. 2018 സിനിമയുടെ ഒ ടി ടി റിലീസിനെതിരെ തിയേറ്ററുകള്‍ അടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ച് ഫിയോക്. നാളെയാണ് സിനിമ 'സോണിലിവില്‍' എത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഫിയോക് അറിയിച്ചു. ഫിയോക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നാളെയും മറ്റെന്നാളും സിനിമ കാണാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. എന്നാല്‍ തിയേറ്ററുകള്‍ അടച്ചിടില്ലെന്നും പ്രദര്‍ശനം തുടരുമെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.
2018ല്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, തന്‍വി റാം, ശിവദ, അജു വര്‍ഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രം മികച്ച വിജയം നേടി മുന്നേറുന്നതിനിടെയാണ് ഒ ടി ടിയില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. വേണു കുന്നപ്പിള്ളി, സി കെ, പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha