"ആ അമ്മയും സഹോദരനും പറയുന്നത് കേട്ടു ഞങ്ങളാണ് അവന്റെ യഥാർത്ഥ അവകാശികൾ.... ഇവിടെ കൊണ്ടുവന്നു ഞങ്ങളെ കാണിച്ചിട്ട് എന്ത് വേണേലും ചെയ്തോട്ടെ എന്ന്! അപ്പൊ മകനോടോ സഹോദരനോടോ ഉള്ള സ്നേഹമല്ല,, ആരോടൊക്കെയോ ഉള്ള ഒരുതരം പക മാത്രമാണ് ആ സംസാരത്തിൽ കണ്ടത് ...സുധിയുടെ മരണത്തിന് പിന്നാലെ കുടുബത്തിൽ നടന്നത് നാടകം എന്ന് സോഷ്യൽ മീഡിയ
എന്നും ചിരിച്ചുകൊണ്ട് ഈ വഴികളിലൂടെ നടന്നുപോയ സുധി നിശ്ശബ്ദം അവർക്കിടയിൽ കിടന്നു. ആ വാക്കുകൾ കേട്ട് ചിരിച്ചിട്ടുള്ളവർ നിറമിഴിയോടെ നിന്നു. ഒന്നിച്ച് വേദികൾ പങ്കിട്ടവർ കൂട്ടുകാരന്റെ നിശ്ശബ്ദത താങ്ങാനാവാതെ തലതാഴ്ത്തി. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിക്ക് കോട്ടയം വാകത്താനത്തെ പൊങ്ങന്താനം ഗ്രാമം വിടയേകി. അവസാന ഷോയിലും സുധിക്കൊപ്പമുണ്ടായിരുന്ന താരങ്ങളിൽ പലരും അന്ത്യയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തി. സുധി ഹൃദയങ്ങളിൽ ഒരു നിർമലമായ ചിരിയായി എന്നും എല്ലാവരുടെയും മനസ്സിൽ നിലനിൽക്കും
മകനെ അവസാനമായി ഒരു നോക്കുകാണണം എന്ന അമ്മയുടെ ആവശ്യപ്രകാരം മൃതദേഹം കൊല്ലത്തേക്ക്
എത്തിച്ചിരുന്നു. എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം അത് എന്റെ അവകാശമാണ് എന്നായിരുന്നു അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചൊരു സംസാരം നടന്നതിന്റെ ഇടയിലാണ് അമ്മ മാധ്യമങ്ങളെ കണ്ടത്.സുരേഷ് ഗോപി അടക്കമുള്ളവർ ഇടപെട്ടാണ് മൃതദേഹം കൊല്ലത്തേക്ക് എത്തിച്ചത്. രാത്രി മൃതദേഹം എത്തിച്ച ശേഷം കോട്ടയത്തേക്ക് കൊണ്ടുപോയി
ഇപ്പോഴിതാ ഈ വിഷയത്തിൽ അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരാൾ ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത ബന്ധുജനങ്ങൾ അയാൾ മരണപ്പെട്ടാലും സമാധാനം കൊടുക്കരുത് കേട്ടോ. ഇന്നലെ പുലർച്ചെ മരണപ്പെട്ട കലാകാരന്റെ പേരിൽ, അവകാശവാദം മുഴക്കാൻ രംഗത്ത് വന്ന ബന്ധുക്കളും നാട്ടുകാരും.! എന്നാൽ കൈകുഞ്ഞുമായി അയാൾ സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പോയപ്പോൾ ഈ പറയുന്ന മാതൃത്വത്തെയും കണ്ടില്ല, രക്തബന്ധുക്കളെയും കണ്ടില്ല. എന്തിന് ഇന്നലെ പുലർച്ചെ തൃശൂരിൽ അപകടത്തിൽപ്പെട്ട മനുഷ്യനാണ്. രാവിലെ തന്നെ മരണവാർത്ത അറിഞ്ഞതുമാണ്. ഈ പറയുന്ന രക്തബന്ധുവിന് ( സഹോദരന് )ഒരിറ്റ് സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ, ഓടിയെത്തിയേനെ ആശുപത്രിയിൽ. പിന്നെ വയ്യാത്ത അമ്മയുടെ കാര്യം. ചാനലുകൾക്ക് മുന്നിൽ ഇപ്പോൾ കരയുന്ന ആ അമ്മയുടെ കണ്ണുനീരിനു ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കിൽ ദൂരവും രോഗവും ഒന്നും ഒരു പ്രശ്നമല്ല എന്ന് കരുതുമായിരുന്നു. കൊല്ലത്തു നിന്ന് ചങ്ങനാശ്ശേരി വരെ പോകാൻ കഴിയാത്ത ആരോഗ്യസ്ഥിതി ഒന്നും ആ അമ്മയ്ക്ക് നിലവിൽ ഉള്ളതായി ചാനലുകളിൽ കണ്ടില്ല. .പിന്നെ പേരിന് ഒപ്പം കൊല്ലം ഉള്ളതുകൊണ്ട് കൊല്ലത്ത് കൊണ്ടുവരണം എന്ന് വാശിപ്പിടിക്കുന്ന നാട്ടുകാരോടാണ്-സുധി എന്ന കലാകാരനെ അംഗീകരിച്ചത് കേരളം മുഴുവനായിട്ടാണ്. അയാളെ ഈ നിലയിൽ വളർത്തിയത് മലയാളികൾ ആണ്. ഒരു കലാകാരനും ഒരു നാടിന്റെ മാത്രം സ്വന്തം ആകുന്നില്ല. അയാൾ പൊതു സ്വത്താണ്. പിന്നെ നിലവിൽ അദ്ദേഹത്തിന്റെ ഇതു വരെ ഉള്ള കാര്യങ്ങൾ ( ജീവിച്ചിരുന്നപ്പോൾ അവസരങ്ങളും പോപ്പുലാരിറ്റിയും വരുമാനവും, പിന്നെ അപകടസമയം മുതൽ ഈ നിമിഷം വരെയുള്ള ചിലവുകൾ ) നോക്കിയത് ഫ്‌ളവേഴ്സ് ചാനൽ ആണെങ്കിൽ അവർ തീരുമാനിക്കും എന്ത് വേണമെന്ന്!
മരണസമയത്ത് പോലും വേട്ടയാടപ്പെടുന്ന ദുര്യോഗം വല്ലാത്ത വിധി തന്നെയാണ്.
സില കമ്മന്റുകൾ ഇങ്ങനെ
ആനുകൂല്യം എന്തുതന്നെ കിട്ടിയാലും, ആ കലാകാരന്റെ മക്കൾക്കും പങ്കാളിക്കും മാത്രമായിട്ട് നേടിക്കൊടുക്കണം. ഞാൻ അവന്റെ അമ്മ അല്ലേ എന്നുള്ള ചോദ്യം ശരിയാണ്. പക്ഷേ അമ്മ എന്ന വാക്കിന്റെ അർത്ഥം പൂർത്തീകരിക്കാൻ ഒന്നര വയസ്സുള്ള ആ കുഞ്ഞിനെ മനസ്സിന്റെ ഉള്ളിൽ തട്ടി സ്നേഹിക്കണമായിരുന്നു. അവരുടെ മകന്റെ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ചു, ആ സമയം തന്നെ ഈ സ്ത്രീ മകനെയും മകനുണ്ടായ കുഞ്ഞിനേയും ഉപേക്ഷിക്കുകയും ദ്രോഹിക്കുകയും ചെയ്തു. ആ അവസ്ഥയിൽ, അവർ മകന്റെ മനസ്സിനേൽപ്പിച്ച, മുറിവിന്റെ ആഴം എന്തെന്ന് ഈശ്വരൻ കണ്ടു.
അല്ലാതെ അമ്മയും സഹോദരങ്ങളും കണ്ടില്ല. ഇങ്ങനെയുള്ള വീട്ടുകാർക്ക് മകന്റെ എന്തു കാര്യം പറയാനാണ് യോഗ്യത. തുണയായി, ഇണയായി കൂടെ നിന്ന ജീവിതപങ്കാളിയെക്കുറിച്ച് സ്റ്റേജ് ഷോകളിൽ വാ തോരാതെ സംസാരിച്ച സുധിയെ ഒരു പ്രേക്ഷക എ ന്ന നിലയിൽ ഏറെ ഇഷ്ടപ്പെട്ടു. കുടുംബം ആണ് എന്റെ ലോകം എന്ന് ആവർത്തിച്ചു പറഞ്ഞ ആളാണ് സുധി. അതുകൊണ്ട് എന്തു നേട്ടം കിട്ടിയാലും സുധി ആഗ്രഹിച്ചു നിന്ന കുടുംബത്തിലേക്ക് തന്നെ കിട്ടട്ടെ. ബഹുമാന്യ പ്രേക്ഷകരെ, പ്രിയ നാട്ടുകാരെ ഒന്നും പങ്കിടാൻ ആരെയും അനുവദിക്കരുത്..........
....
https://www.facebook.com/Malayalivartha