ഓർക്കാൻ ആഗ്രഹിക്കാത്ത ആ രംഗം: ശരിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല:- ഇയർ ബാലൻസിങ്ങിന്റെ പ്രശ്നങ്ങൾക്കിടയിലും സഹോദരന്റെ വീട്ടിലേയ്ക്ക് ഓടിയെത്തി ബിനു അടിമാലി... പൊട്ടിക്കരഞ്ഞ് രേണു

സുധിയുടെ ഓർമ്മകൾ ഇപ്പോഴും സഹപ്രവർത്തകരെ അലട്ടുകയാണ്. ആ വിയോഗം ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിൽ ഒരാളാണ് ബിനു അടിമാലി. അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലാണ്. ഇന്നലെയായിരുന്നു സന്ദർശനം. ബിനു അടിമാലിയിക്ക് സങ്കടം താങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഇത്രയും കാലം കൂടെയുണ്ടായിരുന്ന സുധി തന്നെ വിട്ട് പോയിരിക്കുകയാണെന്ന് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. സുധിയെകുറിച്ച് ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മയാണ് തന്റെ ഉള്ളിൽ
ഇപ്പോഴുള്ളതെന്ന് ബിനു പറയുന്നു. കാരണം ആ വിഷയം കഴിഞ്ഞ ശേഷം ശരിക്കൊന്ന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. എന്റെ സഹോദരനെയാണ് നഷ്ടമായത്. ദുഃഖം മാത്രമാണ് മനസ്സിൽ. ഈ സംഭവം നടന്ന ദിവസത്തെ കാര്യങ്ങൾ എല്ലാം കണ്ടുകൊണ്ടിരുന്നത് ഞാൻ ആണ്. ആശുപത്രിയിൽ എത്തും വരെയുള്ള സുധിയാണ് എന്റെ മനസ്സിൽ ബിനു അടിമാലി പറയുന്നു.
സുധിയെക്കുറിച്ച് ഞാൻ പിന്നീട് എപ്പോഴെങ്കിലും പറയുന്നത് ആയിരിക്കും എന്റെ മാനസിക അവസ്ഥയ്ക്ക് നല്ലത് എന്നാണ് തോന്നുന്നത്. ഞാൻ ഇവിടെ ഇരുന്ന് ആ ഫോട്ടോയിൽ നോക്കുമ്പോൾ തന്നെ താങ്ങാൻ ആകാത്ത അവസ്ഥയാണ്. ഓരോ കൂട്ടുകാരൊക്കെ അടുത്ത് വന്നിരിക്കുമ്പോൾ ആ വിഷമം ഓർക്കില്ല.
പക്ഷെ രാത്രി ആകുമ്പോൾ ഈ സംഭവം കയറി വരും. ഉറങ്ങാൻ ആകാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ് ഇപ്പോൾ രാത്രി കാലങ്ങളിൽ. എന്റെ സഹോദരന്റെ വിയോഗം സഹിക്കാൻ ആകുന്നില്ല. എന്റെ കുടുംബത്തിലെ ഒരു അംഗം ആണ്. രേണുവിനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ല. സുധിയെ അടക്കം ചെയ്തിരിക്കുന്ന ഇടത്തു പോയി കാണണം എന്നുണ്ട് പക്ഷെ കാലിനു വിഷയം ഉള്ളതുകൊണ്ട് പോകാൻ ആകില്ല.
കാലൊക്കെ ശരി ആയ ശേഷം ഞാൻ എന്റെ സഹോദരനെ കാണാൻ വരുമെന്നും ബിനു പറയുന്നു. അപകടത്തിനിടയിൽ തല ഇടിച്ചത് കാരണം ഇയർ ബാലൻസിങ്ങിന്റെ വലിയ വിഷയം ഉണ്ടെന്നും ബിനു പറഞ്ഞു. പെട്ടെന്ന് മാറില്ല, പയ്യെ പയ്യെ മാറൂ. പണ്ട് ലിഗ്‌മെന്റിന്റെ വിഷയം ഉണ്ടായിരുന്നു, അത് പിന്നെയും ഇടിച്ചപ്പോൾ വോക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്. കയ്യുടെ കൊഴക്കും വിഷയം ഉണ്ട്. രാത്രി തിരിഞ്ഞൊക്കെ ഒന്ന് കിടക്കുമ്പോൾ ആ വിഷയം ഉണ്ട്.
മൊത്തത്തിൽ നമ്മൾ വല്ലാത്ത അവസ്ഥയിൽ ആണ്, അതിന്റെ ഒപ്പം ഈ മാനസിക ബുദ്ധിമുട്ടുകളും. പിന്നെ അവിടെ ഇരുന്നിട്ട് ഇരിക്കാൻ വയ്യ, അതാണ് ഞാൻ എന്റെ സഹോദരന്റെ വീട്ടിലേക്ക് വന്നത്. പോകുന്ന വഴി മഹേഷിന്റെ അടുത്ത് കേറണം. സുധിച്ചേട്ടൻ എവിടെ എവിടെ എന്ന് ആണ് അവൻ ചോദിച്ചുകൊണ്ടിരുന്നത്- ബിനു അടിമാലി പറയുന്നത്.
കൊല്ലം സുധി – ബിനു അടിമാലി കോമ്പോ മലയാളികൾക്ക് പ്രിയപ്പെട്ടതായത് സ്റ്റാർ മാജിക്കിലൂടെയാണ്. മരണത്തിലേക്ക് പോകും മുമ്പും ആ കൂട്ട് കെട്ട് ചേർത്ത് പിടിച്ചിരുന്നു സുധി. വടകരയിൽ നിന്ന് ഒരുമിച്ചുള്ള മടക്കയാത്രയിൽ പ്രിയപ്പെട്ടവനെ മരണം കവർന്നത് ബിനു അടിമാലിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അപകടത്തിൽ ബിനുവിന് സാരമായ പരിക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്ന വേളയിലാണ് സുധിയുടെ വീട്ടിലേയ്ക്ക് ബിനു എത്തിയത്.
ബിനുവിന്റെയും സുധിയുടെയും കൂട്ട് കെട്ട് ആഴമേറിയതായിരുന്നെന്ന് ഭാര്യ രേണു പറയുന്നു. ‘സുധി ചേട്ടനും ബിനു ചേട്ടനും നല്ല കൂട്ടായിരുന്നു. അവസാന സമയവും ബിനു ചേട്ടൻ തന്നെയായിരുന്നല്ലോ ഒപ്പം’- രേണു പറഞ്ഞു. ബിനുവിന്റെ ചികിത്സ തുടർന്ന് വരികെയാണ്. വോക്കറിൻറെ സഹായത്തോടെയെ നടക്കാൻ സാധിക്കൂ. സുധിയില്ലാത്ത വേദികളിലേക്ക് എങ്ങനെ മടങ്ങി വരുമെന്ന വേദനയാണ് സഹപ്രവർത്തകരെ വിഷമിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha