രണ്ടാനമ്മയെന്ന് പേര് മാത്രമേ ഉള്ളു. എന്റെ സ്വന്തം 'അമ്മ തന്നെയാ... പെറ്റമ്മ തന്നെയാണ്... ഇത്രയും സ്നേഹം എനിക്ക് വേറെ കിട്ടിയിട്ടില്ല: വേദനയോടെ രാഹുൽ പറയുന്നു...

തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചുണ്ടായ അപകടത്തിലാണ് ഹാസ്യ കലാകാരനും, നടനുമായ കൊല്ലം സുധിയെ മലയാളികൾക്ക് നഷ്ടമായത്. സുധി നമ്മെ വിട്ട് പോയിട്ട് പതിനഞ്ച് ദിവസത്തോളമായിരിക്കുകയാണ്. വളരെ വേദനാജനകമായ വാർത്തായിരുന്നു. ഇപ്പോഴും മലയാളികൾ ആ മരണവാർത്തയുടെ ഞെട്ടലിൽ നിന്നും മാറിയിട്ടില്ല. നമ്മളെല്ലാവരും സുധിയുടെ മരണവാർത്ത പതിയെ ഉൾക്കൊള്ളുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് ഇപ്പോഴും ആ വേദനയിൽ നിന്നും കര കയറാനായിട്ടില്ല കഴിഞ്ഞ ദിവസം രാവിലെ രേണുവും രാഹുലും ഒരുമിച്ചെത്തി അച്ചന്റെ കല്ലറയിൽ പൂക്കൾ വെച്ച് പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞാണ് മടങ്ങിയത്.
എല്ലാ ദിവസവും രേണു അവിടെ എത്തും. സുധി ചേട്ടനോട് കാര്യങ്ങൾ എല്ലാം പറയും. സുധിയെ അടക്കിയിരിക്കുന്ന കല്ലറയ്ക്ക് അരികിൽ എപ്പോഴും രണ്ട് പേർ കാണും. എന്നും രേണുവും രാഹുലും ഒറ്റയ്ക്ക് ആയിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം രണ്ടുംപേരും ഒരുമിച്ചെത്തി പൂക്കൾ അർപ്പിച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു.
ഇത് കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞുപോയി. രണ്ട് പേരും പൊട്ടിക്കരയുകയിരുന്നു. അതും പരസ്പരം ആശ്വസിപ്പിച്ച്. അവൻ കരയും ഞാൻ കരയാൻ പാടില്ല ഞാൻ കരഞ്ഞാൽ അവന് കൂടുതൽ സങ്കടമാകുമെന്ന് രേണുവിനും അമ്മയെ ആശ്വസിപ്പിക്കണമെന്ന് രാഹുലിനും ആഗ്രഹമുണ്ട്. സുധിയുടെ കല്ലറ കാണുമ്പോൾ അത് പിടിച്ചു വെയ്ക്കാൻ ഇരുവർക്കും ആകുന്നില്ല. പൊട്ടിക്കരഞ്ഞു പോവുകയാണ്.
സുധിയുടെ ഒമ്പതാം ദിവസം നടന്ന പള്ളിയിലെ ചടങ്ങുകൾക്കിടയിലെ വീഡിയോയും ചിത്രങ്ങളും നൊമ്പരപ്പെടുത്തിരുന്നു. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. അച്ഛൻ ഇപ്പോഴും പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങൾക്കൊപ്പം ഇവിടെയൊക്കെ തന്നേയുണ്ടെന്ന് പറയുകയാണ് രാഹുൽ.
ഞാൻ ഉറങ്ങി കിടക്കുമ്പോഴാണ് അനൂപേട്ടൻ വിളിച്ച് അച്ഛന് ഒരു ചെറിയ അപകടം ഉണ്ടായെന്ന് പറഞ്ഞത്. കുഴപ്പം ഒന്നും ഇല്ലെന്നാണ് എന്നോട് പറഞ്ഞിരുന്നത്. വീണ്ടും ചോദിച്ചപ്പോഴാ മോനേ രക്ഷിക്കാൻ പറ്റിയിലെന്ന് പറഞ്ഞത്. അപ്പോഴേയ്ക്കും ധൈര്യം മുഴുവൻ പോയി. അമ്മയോട് എങ്ങനെ പറയണമെന്ന് അറിയില്ല. നേരെ അടുക്കള ഭാഗത്ത് പോയി അമ്മയുടെ ചേച്ചിയുടെ ഭർത്താവിനെ കാത്തിരുന്നു. എന്തുണ്ടെങ്കിലും ആദ്യം അളിയനോടാണ് പറയുന്നത്. ആദ്യം പ്രാങ്ക് ആയിരിക്കുമെന്ന് കരുതി എങ്കിലും വാർത്ത കേട്ടതോടെ സത്യം മനസിലായെന്ന് രാഹുൽ പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് അച്ഛൻ വിളിച്ചിരുന്നു. വീട്ടിലേയ്ക്ക് എത്താൻ അഞ്ച് മണിക്കൂർ കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളു. പപ്പയ്ക്കും, ഋതുലിനും പല്ലുവേദന ആയതുകൊണ്ട് ഒരുങ്ങി ഇരിക്കണം, രാവിലെ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞായിരുന്നു കോൾ കട്ട് ചെയ്തത്. എന്റെ ഏഴാം ക്ലാസ് മുതലാണ് രേണു 'അമ്മ' കടന്നു വരുന്നത്.
രണ്ടാനമ്മയെന്ന് പേര് മാത്രമേ ഉള്ളു. എന്റെ സ്വന്തം 'അമ്മ തന്നെയാ... പെറ്റമ്മ തന്നെയാണ്... ഇത്രെയും സ്നേഹം എനിക്ക് വേറെ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെയാ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപെട്ടതും, ഈ 'അമ്മ മതിയെന്ന് ഞാൻ പറഞ്ഞതും. ഇന്നും ആ സ്നേഹത്തിനു മാറ്റം വന്നിട്ടില്ല.
അതുകൊണ്ടാണ് ഇവിടെ തന്നെ നിൽക്കുന്നതെന്ന് രാഹുൽ പറയുന്നു. അച്ഛന് എന്തോ പറ്റിയെന്ന് മാത്രമേ അനിയന് അറിയൂ. ഷൂട്ടിന് പോയിരിക്കുവാണെന്ന കരുതി ഇരിക്കുന്നത്. എന്തൊക്കെ വന്നാലും സ്റ്റാർ മാജിക് പരിപാടി ഉണ്ടെങ്കിൽ അച്ഛൻ അതിന് പോയിരിക്കും. അത്രയ്ക്ക് അച്ഛനെ വളർത്തിയത് ആ പരിപാടിയാണെന്ന് രാഹുൽ പറയുന്നു.
https://www.facebook.com/Malayalivartha