എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസം: ഇപ്പോഴും റിക്കവറി മോഡിൽ:- ചിത്രങ്ങൾ പങ്കുവച്ച് രചന നാരായണൻകുട്ടി

മലയാളിയ്ക്ക് സുപിരിചിതയായ താരമാണ് രചന നാരായണന്‍കുട്ടി. മിനിസ്‌ക്രീനിലൂടെ അഭിനയലോകത്തേക്ക് എത്തുകയും, പിന്നിട് ബിഗ് സ്‌ക്രീനുകളിലെ നിറസാനിദ്ധ്യം ആയി മാറുകയും ചെയ്ത താരമാണ് രചന. മറിമായം എന്ന പ്രോഗ്രാമിലൂടെയാണ് രചന ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അവതാരകയായും നര്‍ത്തകിയായും നടിയായും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് താരം. അധ്യാപികയായും റേഡിയോ ജോക്കിയായും ജോലി നോക്കിയ ശേഷമാണ് രചന സിനിമയിലേക്ക് എത്തുന്നത്. ജയറാമിന്റൈ ‘ലക്കിസ്റ്റാര്‍’ സിനിമയിലൂടെയാണ് രചന സിനിമയിലേക്ക് എത്തിയത്.
പിന്നിട് വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നുള്ള നടിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആരോഗ്യം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും താരം പങ്കുവയ്ക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചിരിക്കുകയാണ് താരത്തിന്. ഡെങ്കിപ്പനി ബാധിച്ചിട്ട് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
എല്ലാവരും രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്നും നടി ഓര്‍മ്മിപ്പിക്കുന്നു. എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90 ശതമാനവും രോഗം ഭേദമായെങ്കിലും ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാന്‍. അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊര്‍ജ്ജവും ചോര്‍ത്തിയെടുക്കുന്ന വില്ലന്‍.
അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ… രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്…ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയര്‍ത്താം (എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന് എങ്കിലും). എന്റെ കഥ വളരെ ദീര്‍ഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്… ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ.
ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവര്‍ക്ക് നന്ദി. എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ ചിത്രങ്ങള്‍ ഈ മാസം ഒന്‍പതാം തിയതി പകര്‍ത്തിയതാണ്, എനിക്ക് അസുഖമാണെന്ന് മനസ്സിലായ ആദ്യ ദിവസങ്ങളില്‍. അപ്പോഴത്തെ ഒരു കൗതുകത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല എന്നാണ് താരം കുറിച്ചത്.
വളരെയധികം നാളുകളായി കേരളത്തിലെ നൃത്തവേദകളിലും മറ്റും രചനയുടെ സാനിദ്ധ്യം ഉണ്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ രചന കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും പുതിയ നാടക സംരഭത്തില്‍ താനും ഭാഗവാക്കാകുന്നു എന്ന സന്തോഷ വാർത്ത നേരത്തെ പങ്കുവച്ചിരുന്നു. അനാമിക എന്ന നാടകത്തിലെ സുപ്രധാന വേഷമാണ് രചന കൈകാര്യം ചെയ്തത്. നാടക കളരിയില്‍ നിന്നുള്ള ചിത്രങ്ങളും, സന്തോഷം ആരാധകരുമായി പറയുന്ന വീഡിയോയും അടക്കമാണ്, അടക്കാനാവാത്ത തന്റെ സന്തോഷം രചന പങ്കുവയ്ക്കുകയായിരുന്നു.
20 വര്‍ഷങ്ങള്‍ക്കുശേഷമാണ് രചന വീണ്ടും നാടകത്തില്‍ അഭിനയിച്ചത്. മിക്ക സിനിമാ താരങ്ങളും പറഞ്ഞിരിക്കുന്നത് നാടകം എന്നത് മറ്റൊരു അനുഭവമാണെന്നാണ്. റീടേക്കുകളോ, കട്ട് വിളികളോ ഇല്ലാതെ സദസിനോട് നേരിട്ട് സംവദിക്കുക എന്നത് ദുഷ്‌ക്കരമാണെന്നും, എല്ലാവര്‍ക്കും സാധിക്കുന്നതല്ലായെന്നും പലരും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെയാണ് താന്‍ നടകത്തിലേക്ക് എത്തുന്നുവെന്നത്, അത്യന്തം സന്തോഷത്തോടെ രചന ആരാധകരെ അറിയിച്ചത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെല്ലാംതന്നെ വലിയ നാടകത്തിന്റെ ഭാഗമായിട്ടുള്ളതാണ്. കൂടാതെ മലയാളത്തില്‍ നമ്മെ അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള മിക്കവരും നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയവരുമാണ്.
https://www.facebook.com/Malayalivartha