ബ്രൈഡ് റ്റു ബി ചിത്രങ്ങൾ പങ്കു വച്ച് അഹാന കൃഷ്ണ; ഞെട്ടിത്തരിച്ച് ആരാധകർ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ.നടി അഹാന കൃഷ്ണ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്. ഇരുപത്തിയേഴുകാരിയായ അഹാന ഏറ്റവും പുതിയതായി സോഷ്യൽമീഡിയിൽ പങ്കുവെച്ച് ബ്രൈഡ് റ്റു ബി ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.
ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗണും അതിന് ഇണങ്ങുന്ന ഡയമണ്ട് ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് അഹാന ഫോട്ടോയിൽ ഉള്ളത്. അഹാനയുടെ ബ്രൈഡ് റ്റു ബി ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ഞെട്ടിയിരിക്കുകയാണ് .
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്ന് എന്തിനാണ് അഹാന ബ്രൈഡ് റ്റു ബി ചിത്രങ്ങൾ പങ്കുവെച്ചത് എന്നായിരുന്നു സംശയം. പ ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിങ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിൽ അഹാന ഉപയോഗിച്ചിരുന്നു.ബ്രൈഡ് റ്റു ബി ബാനറും താരം ധരിച്ചിട്ടുണ്ട്. ടിയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക കമന്റ് ഇട്ടിട്ടുണ്ട് .
സംശയവും ഞെട്ടലും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമോജികളാണ് കമന്റായി ഹൻസിക പോസ്റ്റ് ചെയ്തത്. അഹാനയുടെ മറ്റൊരു സഹോദരി ദിയ കൃഷ്ണ ഹാപ്പി മാരീഡ് ലൈഫ് എന്നാണ് കമന്റ് ഇട്ടിരിക്കുക യാണ് പ്രമോഷന്റെ ഭാഗമായുള്ള പരസ്യത്തിനായിട്ടുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അഹാന സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha