ചാന്തുപൊട്ടിൽ ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെയായിരുന്നു; നായികയായി പുതുമുഖം വേണമെന്നതിനാലാണ് പ്രിയാമണിയെ തെരഞ്ഞെടുത്തത്; എന്നാൽ വർഷങ്ങൾക്ക് ശേഷം പ്രിയാമണിക്ക് ആ മാറ്റം വന്നു; ഗോപിക നായികയായത് ഇങ്ങനെ

സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ദിലീപ് കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു ചാന്തുപൊട്ട് എന്ന സിനിമയിലൂടെ. ചാന്തുപൊട്ട് സിനിമയുടെ പിന്നാമ്പുറ കഥകൾ പങ്കുവെച്ച് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം രംഗത്ത് വന്നിരിക്കുകയാണ്.
ചാന്തുപൊട്ടിൽ ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെയായിരുന്നു. . നായികയായി പുതുമുഖം വേണമെന്നതിനാലാണ് പ്രിയാമണിയെ തെരഞ്ഞെടുത്തത്. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സിനിമ പ്രാവർത്തികമായത്. ആ ഗ്യാപ്പിനിടയിൽ പ്രിയാമണി വിനയന്റെ സിനിമ ചെയ്തു. പിന്നീട് പല സിനിമകളിലും നടി മുഖം കാണിച്ചു.
പുതുമുഖമായി അവതരിപ്പിക്കാൻ പറ്റാത്തതിനാൽ പ്രിയാമണിയെ ഒഴിവാക്കുകയായിരുന്നു . പിന്നീടാണ് ഗോപികയെ നായികയാക്കുന്നത്. ഗോപിക അന്ന് അധികം സിനിമകളിൽ അഭിനയിച്ചിരുന്നില്ലെന്നും ബെന്നി പി നായരമ്പലം ചൂണ്ടിക്കാട്ടി.
കോമഡി കലർന്ന നായക വേഷങ്ങൾ ദിലീപ് ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമകളിലൊന്ന് ചാന്തുപൊട്ടാണ്. ലാൽജോസ്-ദിലീപ് കൂട്ടുകെട്ടിൽ 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായി. ഗോപിക, ഇന്ദ്രജിത്ത്, രാജൻ പി ദേവ്, ബിജു മേനോൻ, ഭാവന തുടങ്ങിയ താരങ്ങളും ഈ സിനിമയിൽ പ്രധാനവേഷങ്ങളിലെത്തി.
https://www.facebook.com/Malayalivartha