മഞ്ജുവിന്റെയും, ദിലീപിന്റെയും കൈകൾക്ക് ഒരേ സമയം പരിക്ക്: വിശ്വസിക്കാനാകാതെ ആരാധകർ

ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിശേഷങ്ങൾ അറിയാൻ സിനിമാപ്രേമികൾക്ക് എന്നും താൽപര്യമാണ്. മഞ്ജുവുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ച ശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്ത് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ്. മകൾ മീനാക്ഷിയുടെ സംരക്ഷണവും ദിലീപാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ കാവ്യ മാധവനിൽ മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം അഭിനയ ജീവിതം കാവ്യ അവസാനിപ്പിച്ചു.
മകളുടെ പഠനവും മറ്റ് കാര്യങ്ങളും നോക്കി തിരക്കിലാണ് കാവ്യ. ഇടയ്ക്ക് മീനാക്ഷിയോ ദിലീപോ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോഴാണ് കാവ്യയെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ അറിയുന്നത്. കൂടാതെ ഇടയ്ക്ക് സിനിമാക്കാരുടെ വിവാഹങ്ങളും ഫാമിലി ഫങ്ഷനുകളും വരുമ്പോൾ കാവ്യയും കുടുംബസമേതം എത്താറുണ്ട്. വളരെ നാളുകൾക്ക് ശേഷം അടുത്തിടെ ഒരു സ്കൂളിന്റെ പരിപാടിയിൽ ദിലീപിനൊപ്പം അതിഥിയായി കാവ്യ വരികയും പ്രസംഗിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ കാവ്യ സജീവമല്ല. എന്നാൽ വിവാഹമോചനത്തിന് ശേഷം തന്റെ പാഷനായ അഭിനയവും നൃത്തവും യാത്രകളുമെല്ലാമായി തിരക്കിലാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന മഞ്ജുവിന് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും ആരാധകർ നൽകിയിട്ടുണ്ട്.
രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ സിംഗിൾ ലൈഫ് ആസ്വദിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജുവും ദിലീപും സിനിമയിൽ സജീവമാണെങ്കിലും പൊതുവേദികളിലോ സിനിമാക്കാരുടെ പരിപാടികളിലോ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
കെ.മാധവന്റെ മകൻ ഗൗതമിന്റെ വിവാഹ റിസപ്ഷൻ ചടങ്ങുകളിൽ പങ്കെടുക്കാൻ ദിലീപും കാവ്യയും എത്തിയിരുന്നു. ഇതേ ചടങ്ങിൽ പങ്കെടുക്കാൻ മഞ്ജു വാര്യരും എത്തിയിരുന്നു. കോഴിക്കോടുള്ള ആഢംബര ഹോട്ടലിൽ വെച്ച് നടന്ന ആഘോഷ ചടങ്ങിൽ ഇരുവരും എത്തിയിരുന്നുവെങ്കിലും രണ്ട് സമയങ്ങളിലാണ് വന്നത്. അതുകൊണ്ട് തന്നെ ദിലീപും കാവ്യയും മഞ്ജുവിനെ കണ്ടുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ദിലീപും മഞ്ജുവും തമ്മിലുള്ള ഒരു സാമ്യതയാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. ഇരുവരുടെയും കൈകൾക്ക് ഒരേ സമയം പരിക്കേറ്റിരിക്കുകയാണ്.
ദിലീപിന്റെ വലതുകൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഷൂട്ടിങിനിടെ സംഭവിച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്. കറുത്ത ബാൻഡ് എയ്ഡ് ധരിച്ച കയ്യുമായിട്ടാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷന് ദിലീപ് എത്തിയത്. ഇപ്പോഴിതാ സമാനമായി മഞ്ജുവിന്റെ കൈകൾക്കും പരിക്കേറ്റിരിക്കുകയാണ്. മഞ്ജുവിന്റെ ഇടത് കൈക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.
മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടിവി ഫിലിം അവാർഡ്‌സിൽ മഞ്ജു വാര്യർ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇരുവർക്കും ഒരേസമയമാണല്ലോ പരിക്ക് പറ്റിയത് എന്ന കാര്യം ആരാധകരും ശ്രദ്ധിച്ചത്. ഇതോടെ രണ്ടുപേരുടെയും ചിത്രങ്ങൾ വൈറലാകാൻ തുടങ്ങി. ദിലീപ് ധരിച്ചത് പോലുള്ള ബാൻഡ് എയ്ഡ് തന്നെയാണ് മഞ്ജുവും ധരിച്ചിരിക്കുന്നത്.
മേരി ആവാസ് സുനോയിലെയും ജാക്ക് ആന്റ് ജില്ലിലേയും പ്രകടനത്തിലൂടെ ആനന്ദ് ടിവി ഫിലിം അവാർഡ്‌സിൽ 2022ലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യരാണ്. ദിലീപ് സിനിമ വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കാവ്യയും മകളുമൊക്കെ ഇപ്പോൾ ചെന്നൈയിലാണ് താമസം. മാമാട്ടി എന്ന പേര് മോൾ തന്നെ അവൾക്കിട്ടതാണെന്നും ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ചെറുപ്പത്തിൽ മീനാക്ഷി എങ്ങനെയിരുന്നോ, മഹാലക്ഷ്മിയും അതുപോലെ തന്നെയാണെന്നും ദിലീപ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
https://www.facebook.com/Malayalivartha