വിവാദങ്ങൾ കെട്ടടങ്ങാതെ ഉപ്പും മുളകും.... ആ ട്വിസ്റ്റ് ഉടൻ സംഭവിക്കുമോ..?

ഉപ്പും മുളകും പരമ്പരയിലെ വിവാദങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കെട്ടടങ്ങിയിട്ടില്ല. ഇങ്ങനെ പ്രേരിപ്പിച്ച് കഴിഞ്ഞാല്‍ ചില സത്യങ്ങള്‍ എനിക്ക് തുറന്ന് പറയേണ്ടി വരും. അത് ആർക്കും ഗുണം ചെയ്യില്ലെന്ന് ചാനലിന്റെ നിലപാട് വ്യക്തമാക്കി ശ്രീകണ്ഠന്‍ നായർ രംഗത്ത് എത്തി പറഞ്ഞത്. ഇതിന് പിന്നാലെ പ്രേക്ഷകർ ഉറ്റുനോക്കുന്നത് മുടിയന്‍ അടങ്ങുമോ അതോ കൂടുതല്‍ ആരോപണങ്ങളുമായി വീണ്ടും എത്തുമോയെന്നാണ്. കഴിഞ്ഞ കുറേ മാസങ്ങളായി, കൃത്യമായി പറഞ്ഞാല്‍ ആറ് മാസത്തോളമായി മുടിയന്‍ കഥാപാത്രം ഇല്ലാതെയാണ് ഉപ്പുമുളകും സിറ്റ് കോം മുന്നോട്ട് പോവുന്നത്. മുടിയന്‍ ബാംഗ്ലൂരില്‍ പോയിരിക്കുകയാണെന്നാണ് കഥയില്‍ പറയുന്നത്.
ഇതോടെ മുടിയന് എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് കഥാപാത്രം പരിപാടിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്ന ചർച്ചകളും ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ടാണ് ഋഷി എത്തിയത്. ഉപ്പും മുളകും സംവിധായകന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് താരത്തിന്റെ ആരോപണം. ഇമോഷണലി വല്ലാതെ ടോർച്ചറാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തനിക്ക് മാത്രമല്ല, അമ്മയായി അഭിനയിക്കുന്ന നിഷ സാരംഗിനും നേരത്തെ സമാനമായ അനുഭവം നേരിടേണ്ടി വന്നതായും റിഷി ഓർമിപ്പിച്ചു.
തന്നെ പുറത്താക്കി എന്നതിനേക്കാള്‍ മുടിയനെ ബാംഗ്ലൂരില്‍ വെച്ച് മയക്ക് മരുന്ന് കേസില്‍ പൊലീസ് പിടിച്ചു എന്ന തരത്തില്‍ കഥ മുന്നോട്ട് കൊണ്ടുപോവാനുള്ള ശ്രമാണ് നടക്കുന്നത്. ഇതോടെയാണ് തനിക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നത്.
കൂടാതെ സിറ്റ്കോം പരിപാടി എന്ന നിലയില്‍ പ്രേക്ഷകർക്കിടയില്‍ സ്വീകാര്യത നേടിയ പരിപാടിയെ സീരിയല്‍ എന്നത് പോലെയാണ് ഇപ്പോള്‍ സംവിധായകന്‍ മുന്നോട്ട് കൊണ്ടു പോവുന്നതെന്നും റിഷി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. താരത്തിന്റ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചാ വിഷയമായതോടെയാണ് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ശ്രീകണ്ഠന്‍ നായർ തന്നെ രംഗത്ത് വരുന്നത്.
വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടിമാറ്റുകയല്ലാതെ വേറെ രക്ഷയില്ലെന്നാണ് ശ്രീകണ്ഠന്‍ നായർ പറയുന്നത്. 'ഉപ്പും മുളകില്‍ ഒരു പ്രശ്നമുണ്ട്. അതില്‍ ഇടപെടണമെന്ന് ഒരുപാട് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഉപ്പുംമുളകില്‍ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസവും ഞാന്‍ ആ പരിപാടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പോയിരുന്നു. നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയുന്ന കാര്യങ്ങളായിരിക്കില്ല സത്യം.
പെട്ടെന്ന് ആർട്ടിസ്റ്റ് തടിച്ച് കൊഴുക്കും. അങ്ങനെ കൊഴുത്താൽ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ചിലപ്പോൾ ചാനലിനും മുകളിലേക്ക് വളരും. അങ്ങനെ വളർന്നാൽ വെട്ടിവീഴ്ത്താതെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കുക'- എന്നാണ് 24 ന്യൂസ് ചാനലിന്റെ മോർണിങ് ഷോയില്‍ പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീകണ്ഠന്‍ നായർ പറഞ്ഞത്.
എനിക്ക് അതിൽ കൂടുതൽ പറയാൻ പറ്റില്ല. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ മനസ്സിലാക്കുന്നത് ഈ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. മറുവശത്ത് അതിലും കടുത്ത പ്രശ്നങ്ങള്‍ നിരവധിയാണ്. ചില ലൊക്കേഷനിലൊക്കെ ഷൂട്ടിങ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ വഷളാകും. അതായത് ഇവർ പെട്ടെന്ന് ആർട്ടിസ്റ്റായി മാറി ഞാനാണ് ഈ പരിപാടിയുടെ എല്ലാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ശ്രീകണ്ഠന്‍ നായർ പറയുന്നു.
വളരെ പ്രശസ്താനായ ഒരാളെ ഷൂട്ടിങ്ങിന് കൊണ്ടുപോവുകയാണെങ്കില്‍ അയാളുടെ മൂഡ് ഒക്കെ നമ്മള്‍ സഹിക്കേണ്ടി വരും. പക്ഷെ 24 മണിക്കൂറും മൂഡ് താങ്ങിയായി നടക്കാന്‍ ചിലപ്പോള്‍ കഴിയാതെ വരും. പ്രേക്ഷകർ കുറച്ചുകൂടെ ഇങ്ങനെ പ്രേരിപ്പിച്ച് കഴിഞ്ഞാല്‍ ചില സത്യങ്ങള്‍ എനിക്ക് തുറന്ന് പറയേണ്ടി വരും. അത് ആർക്കും ഗുണം ചെയ്യില്ലെന്നും ശ്രീകണ്ഠന്‍ നായർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha