മൂന്ന് മാസമായി: വീണ്ടും ഗർഭിണിയെന്ന വാർത്ത പുറത്ത് വിട്ട് പേർളി മാണി: ആശംസകളുമായി ആരാധകർ

മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വന്ന താരമായിരുന്നു പേളി മാണി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പേളി ഏറെ ആക്റ്റീവാണ്. 2.6 മില്യണിലേറെ സബ്സ്ക്രൈബേഴ്സ് പേളിയുടെ യൂട്യൂബ് ചാനലിനുണ്ട്. തന്റെയും ഭർത്താവ് ശ്രീനിഷിന്റെയും മകൾ നിലയുടെയുമെല്ലാം വിശേഷങ്ങൾ പേളി യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. പേളി വീണ്ടും ഗർഭിണിയാണോ എന്ന സംശയത്തിലാണ് താരത്തിന്റെ ആരാധകർ. പേളിയുടെ യൂട്യൂബ് വീഡിയോകളുടെ താഴെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലുമെല്ലാം ആരാധകർ ഇക്കാര്യം നിരന്തരം ചോദിക്കുന്നുമുണ്ട്.
ഇത് സംബന്ധിച്ച ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. വീഡിയോകളിൽ പലതിലും വയർ കാണാത്ത രീതിയിലാണ് പേളി പോസ് ചെയ്യുന്നത് എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടിയിരുന്നു. ഒടുവിൽ ആരാധകരുടെ സംശയത്തിന് മറുപടി നൽകിയിരിക്കുകയാണ് പേളി. എസ് മൂന്ന് മാസമായി... പന്ത്രണ്ട ആഴ്ചയായി.. അതുകൊണ്ടാണ് അധികം വിഡിയോ ഒന്നും ചെയ്യാതിരുന്നത്. ആദ്യത്തെ മൂന്ന് മാസം കുറച്ച് റസ്റ്റ് വേണമായിരുന്നു.
വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് എന്നായിരുന്നു പേർളിയുടെയും, ശ്രീനിഷിന്റെയും പ്രതികരണം. നാളുകൾക്ക് മുമ്പേ തുടങ്ങിയ ആരാധകരുടെ സംശയത്തിന് മുമ്പ് പേർളി പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു... “വെൽ.. ഞാൻ ഗർഭിണി ആണെങ്കിൽ ഉറപ്പായും ഞാൻ ആ വിശേഷം പങ്കിടും.
അല്പം ക്ഷമ കാണിക്കൂ”, എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പേളി മറുപടി നൽകിയത്. നാണത്തോടെ കണ്ണുപൊക്കിയിരിക്കുന്ന ഒരു ഇമോജിയും പേളി ഷെയർ ചെയ്തിട്ടുണ്ട്. പേളി ഇപ്പോഴും ഗർഭവാർത്തകൾ നിരസിക്കാത്തതിനാൽ തന്നെ, ഒരു സന്തോഷവാർത്ത ഉടനെ പ്രതീക്ഷിക്കാം എന്ന് ആരാധകർ നേരത്തെ കണക്ക് കൂട്ടിയിരുന്നു.
പേളിയുടെ ആദ്യത്തെ ഗർഭകാലവും പ്രസവവുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒന്നാണ്. ഗർഭിണിയാണെന്നു പ്രഖ്യാപിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു പേളി. ചിലപ്പോൾ, ആദ്യതവണ സോഷ്യൽ മീഡിയ അമിതമായി ആഘോഷമാക്കിയതിനാലും ഇത്തവണ പേളി പ്രഗ്നനൻസി വാർത്ത രഹസ്യമായി വച്ചതെന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി.
ആരാധകർ പേളിഷ് എന്നാണ് ഈ താരജോഡികൾക്ക് പേരു നൽകിയിരിക്കുന്നത്. 2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നിലയും. നിരവധിപേരാണ് സന്തോഷവാർത്തയ്ക്ക് പിന്നാലെ ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
പേളിയുടെ സഹോദരി റേച്ചൽ പേളി മാണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഫാഷൻ ഡിസൈനറായ റേച്ചൽ മാണിയും വിവാഹിതയാണ്. ഫോട്ടോഗ്രാഫറായ റുബെെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷമാണ് റേച്ചൽ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്.
റേച്ചലും രണ്ടാമത് ഗർഭിണിയാണ്. പുതിയ കുഞ്ഞ് അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. ഈ സന്തോഷം സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. അടുത്തിടെ തങ്ങളുടെ പാരന്റിംഗ് രീതിയെക്കുറിച്ച് പേളി മാണിയും ശ്രീനിഷും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിന് വേണ്ടി ഒന്നും ത്യജിക്കുന്നവരല്ല ഞങ്ങൾ.
അങ്ങനെ ചെയ്താൽ കുഞ്ഞ് കാരണം പലതും വേണ്ടെന്ന് വെച്ചല്ലോ എന്ന് തോന്നും. ആ ചിന്ത കുഞ്ഞിനെയും ബാധിക്കും. അത്കൊണ്ട് ഞങ്ങൾ ഹാപ്പിയായി ജീവിക്കും. അവളെ മാക്സിമം അവളുടെ രീതിക്ക് ജീവിക്കാൻ വിടും. കുഞ്ഞാണെന്ന് കരുതി എല്ലാത്തിലും നിയന്ത്രിക്കേണ്ടതില്ല. അവൾക്ക് കിട്ടേണ്ട ഫ്രീഡം കൊടുക്കണമെന്ന് പേളി വ്യക്തമാക്കി. കുഞ്ഞിന് അവരുടെയും സ്പേസും സ്വകാര്യതയും കൊടുക്കുക. കൊച്ചിന് ഒരു ജീവിതമില്ലേ, അവരെ സേഫായി വെച്ചാൽ മതിയെന്നും പേളി മാണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha