ഒന്നാം വാർഷിക ആഘോഷത്തിന് പിന്നാലെ വേർപിരിയലും? ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു അമൃത സുരേഷും ഗോപി സുന്ദറും

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും വേര്‍പിരിയുന്നതായി സോഷ്യൽ മീഡിയ. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും ആരാധകരെ അറിയിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വേർപിരിയൽ ആണോയെന്ന സംശയത്തിലേക്കെത്തിക്കുന്നത്.
‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ച് ഇരുവരും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയതിനെ പറ്റി ആരാധകരെ അറിയിച്ച് കൊണ്ട് കുറിച്ചത്. ഈ പോസ്റ്റ് ഇവരുടെ പേജുകളിൽ ഇപ്പോഴില്ല.എന്നാല്‍ ഇരുവരുടെയും പേജുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്. എന്തായാലും ആരാധകർക്കിടയിൽ ഇവരുടെ വേർപിരിയൽ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിളക്കേന്തി, പാലുകാച്ചൽ നടത്തുന്ന നിമിഷങ്ങൾ അമൃത ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തു. ഇത് അമൃതയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശമാണോ, അതോ പുത്തൻ സംരംഭമാണോ എന്ന കാര്യം വ്യക്തമായിട്ടില്ലായിയുന്നു. എന്നാൽ ഈ ചിത്രങ്ങളിലും ഗോപി സുന്ദറിർ ഇല്ലായിരുന്നു. കൊച്ചി നഗരത്തിലാണ് അമൃതയും കുടുംബവും താമസം. അടുത്തിടെയാണ് അമൃതയുടെ പിതാവ് സുരേഷ് വിടവാങ്ങിയത്. പുല്ലാങ്കുഴൽ വിദ്വാനായിരുന്നു അദ്ദേഹം. അന്നും ചടങ്ങുകളിൽ ഗോപി സുന്ദർ സജീവ സാന്നിധ്യമായിരുന്നു.
വിമർശനങ്ങളും കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു. എങ്കിലും അവയെയൊക്കെ ഇരുവരും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.
https://www.facebook.com/Malayalivartha