ഞാന്‍ ചാടാത്ത പാലങ്ങളൊന്നുമില്ല എന്നതാണ് സത്യം. വെണ്ടുരുത്തി പാലത്തിന് മുകളില്‍ നിന്നൊക്കെ ചാടിയിട്ടുണ്ട്; ബാബുരാജ്

മലയാളികള്‍ക്ക് വില്ലനായും ഹാസ്യതാരമായുമെല്ലാം ഇഷ്ടമുള്ള നടനാണ് ബാബുരാജ്. തന്റെ ജീവിതത്തില്‍ വ്യത്യസ്തമായ പാതയിലൂടെയാണ് അദ്ദേഹം കയറിവന്നത്.. പിന്നീട് അങ്ങോട്ട് ഒട്ടനവധി നെഗറ്റീവ് വേഷങ്ങളാണ് ബാബുരാജ് ചെയ്തത്. എപ്പോഴും വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്യുന്നതിനാല്‍ പുറത്ത് എവിടെ എങ്കിലും വെച്ച് കണ്ടാല്‍ പോലും ആളുകള്‍ മിണ്ടാന്‍ ഭയന്നു.
ജീവിതത്തിലും ബാബുരാജ് ഒരു വില്ലനാണെന്നാണ് അദ്ദേഹത്തെ അടുത്ത് അറിയും വരെ ഒരു വിഭാഗം പ്രേക്ഷകര്‍ കരുതിയിരുന്നത്. ശേഷം 2011ല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമ റിലീസ് ചെയ്തശേഷം ബാബുരാജ് എന്ന നടനെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് ആകെ മാറി. ഒരു തുണിസഞ്ചിയും രണ്ട് രാധാസ് സോപ്പും കൊണ്ട് കുക്ക് ബാബുവായി പ്രകടനം കാഴ്ചവെച്ച് അദ്ദേഹം നമ്മുടെ വീട്ടിലെ ഒരംഗത്തെപോലെയായി.
അതുവരെ ബാബുരാജ് എന്ന പേരുകേട്ടാല്‍ ഭയന്നിരുന്ന കുട്ടികള്‍ പോലും ചിരിച്ചുകൊണ്ട് അദ്ദേഹത്തെ കാണുമ്പോള്‍ രണ്ട് രാധാസ് എന്ന് വിളിച്ച് പറഞ്ഞ് കുശലം ചോദിക്കാന്‍ തുടങ്ങി. അഡ്വക്കേറ്റ് ബാബുരാജ് ജേക്കബ് എന്ന ബാബുരാജിന് പിന്നീട് തിരക്കിന്റെ നാളുകള്‍ ആയിരുന്നു.
ഹ്യൂമര്‍ വേഷങ്ങളും ക്യാരക്റ്റര്‍ റോളുകളും ഇടയ്ക്കിടെ വില്ലനും നായകനും മറ്റുമായി അദ്ദേഹം ഇപ്പോള്‍ മലയാള സിനിമയിലും അന്യഭാഷയിലും നിറഞ്ഞു നില്‍ക്കുന്നു. ഇതിനിടെ സംവിധായകന്റെ കസേരയിലും ബാബുരാജിനെ നമ്മള്‍ കണ്ടു. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം, ബ്ലാക്ക് കോഫീ എന്നീ ചിത്രങ്ങള്‍ ബാബുരാജ് സംവിധാനം ചെയ്തവയാണ്.ഓര്‍ഡിനറി, മായാമോഹിനി, ഹണിബി ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ രസകരമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവിനോളം ശ്രദ്ധേയനായ ജനകീയനായ മറ്റൊരു കഥാപാത്രം പിന്നീട് ബാബുരാജിനെ തേടി എത്തിയില്ല
അതുപോലെ തന്നെ ജോജിയിലെ ബാബുരാജിന്റെ ജോമോന്‍ എന്ന കഥാപാത്രത്തിനും കുക്ക് ബാബുവിന് ലഭിച്ച അത്രത്തോളം തന്നെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് ബാബുരാജിന്റെ ഏറ്റവും പുതിയ റിലീസ്. ഇന്ദ്രജിത്ത്, പ്രകാശ് രാജ്, നൈല ഉഷ, സരയൂ മോഹന്‍ എന്നിവരാണ് ബാബുരാജിനെ കൂടാതെ സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന ബാബുരാജ് ജിഞ്ചര്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റണ്ട് ചെയ്തിരുന്ന കാലത്ത് അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളെ കുറിച്ചും അന്ന് കാശ് സമ്പാദിക്കാന്‍ ചെയ്ത സാഹസീകതകളെ കുറിച്ചും വെളിപ്പെടുത്തി. 'ഞാന്‍ ചാടാത്ത പാലങ്ങളൊന്നുമില്ല എന്നതാണ് സത്യം. വെണ്ടുരുത്തി പാലത്തിന് മുകളില്‍ നിന്നൊക്കെ ചാടിയിട്ടുണ്ട്.'
'അതുപോലെ തന്നെ വിനയന്‍ സാറിന്റെ ഒരു സിനിമ ചെയ്യുന്ന സമയത്ത് പാലത്തിന് മുകളില്‍ നിന്നും ചാടിയ ഒരു കഥയുണ്ട്. അന്നൊക്കെ ഫൈറ്റേഴ്‌സ് പാലത്തിന് മുകളില്‍ നിന്നും ചാടിയാല്‍ അപ്പോള്‍ തന്നെ പേമെന്റ് കിട്ടും. പക്ഷെ നമുക്ക് ഒന്നും അന്ന് കാശില്ല. ചാടിയാല്‍ പതിനായിരം രൂപ പേമന്റുണ്ടെന്ന് അറിഞ്ഞതോടെ ശശി മാസ്റ്ററോട് പറഞ്ഞ് ആ സീന്‍ ചോദിച്ച് വാങ്ങി.'
സ്ത്രീവേഷം കെട്ടി വിഗ് ഒക്കെ വെച്ചാണ് ചാടിയത്. ചാട്ടമൊക്കെ കഴിഞ്ഞ് നീന്തി കരയ്ക്ക് കയറിപ്പോളാണ് അറിയുന്നത് വിഗ് തലയില്‍ ഇല്ല അത് ഒഴുകിപ്പോയി. വിഗ് പോയതോടെ വിഗ്കാരന്‍ പ്രശ്‌നമുണ്ടാക്കി. അങ്ങനെ കിട്ടിയ പതിനായിരത്തില്‍ നിന്നും ഏഴായിരം രൂപ വിഗ്കാരന് കൊടുക്കേണ്ടി വന്നു. ചാടിയത് വെറുതെയായി. ബാക്കി കിട്ടിയത് മൂവായിരം രൂപയാണ്. അതുപോലെ തന്നെ ഗ്ലാസ് ബ്രേക്കിങ് സീന്‍ ചെയ്താലും സ്‌പോട്ടില്‍ കാശ് കിട്ടും
https://www.facebook.com/Malayalivartha