നടി, ചിത്രയുടെ മകളുടെ വിശേഷങ്ങൾ പങ്കുവച്ച് നടി കുട്ടി പത്മിനി... ഇപ്പോൾ ജീവിക്കുന്നത് ഇങ്ങനെ...
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടി, ചിത്രയുടെ മുഖം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. തിരക്കേറിയ നടിയായി കരിയറിൽ തിളങ്ങി നിൽക്കവെയാണ് ചിത്ര വിവാഹിതയാകുന്നത്. വിജയരാഘവൻ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്. 1990 ലായിരുന്നു വിവാഹം. മഹാലക്ഷ്മി എന്ന മകളും ഇവർക്ക് പിറന്നു. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ചിത്ര പിന്നീട് തിരിച്ചെത്തുകയും ചെയ്തു. 2021 ആഗസ്റ്റ് മാസത്തിലാണ് ചിത്ര മരിക്കുന്നത്. ചെന്നെെയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സിനിമാ രംഗത്ത് നിരവധി പേർ ചിത്രയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. പിന്നീട് ചിത്രയുടെ കുടുംബത്തിന് താങ്ങായി നിന്നത് ചുരുക്കം ചിലർ മാത്രമായിരുന്നു. ചിത്ര മരിക്കുമ്പോൾ മകൾ മഹാലക്ഷ്മി വിദ്യാർത്ഥിയാണ്.
ചിത്രയുടെ മകൾക്ക് പിന്നീട് വഴികാട്ടിയത് നടി ശരണ്യയും, ഭർത്താവും സംവിധായകനുമായ പൊൻവണ്ണനും, കുട്ടി പത്മിനി തുടങ്ങിയവരായിരുന്നു. ഇപ്പോഴിതാ ചിത്രയുടെ മകളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി കുട്ടി പത്മിനി. മെഡിസിന് പഠിക്കുകയാണ് മഹാലക്ഷ്മിയിപ്പോൾ. അവൾക്ക് എന്ത് സഹായത്തിനും താനുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി. ചിത്ര എന്റെ വലിയ സുഹൃത്തായിരുന്നില്ല.
ഒരു വർഷത്തെ സൗഹൃദമാണ്. ആ ഒരു വർഷത്തിൽ ഞാനുമായി സംസാരിച്ചതിനാലാണ് മകളെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങൾ എനിക്ക് നടത്തിക്കൊടുക്കാൻ എനിക്കും പൊൻവണ്ണൻ സാറിനും കഴിഞ്ഞത്. അദ്ദേഹം സഹായിച്ചിരുന്നില്ലെങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം അപകടത്തിലായേനെ. ചിത്ര വീടിന്റെ താഴത്തെ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു. പൊൻവണ്ണൻ സർ എന്നെയും വിളിച്ച് അവരെയെല്ലാം ഇരുത്തി സംസാരിച്ചു.
ചിത്രയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം പോകാൻ പുതിയ എഗ്രിമെന്റ് വെച്ചു. കോളേജിൽ സംസാരിച്ച് അവൾക്ക് സീറ്റ് വാങ്ങിക്കൊടുത്തു. ഇന്ന് അവൾ നല്ല രീതിയിൽ പഠിക്കുന്നു. മാസത്തിൽ രണ്ട് തവണ ഫോൺ വിളിച്ച് സംസാരിക്കും. അമ്മയുടെ സ്ഥാനത്തിന് പകരമാവില്ല. പക്ഷെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനും ശരണ്യയും പൊൻവണ്ണൻ സാറും ചിത്രയുടെ ബന്ധുക്കളുമുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
മുമ്പൊരിക്കൽ ചിത്രയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിരുന്നു. അമ്മ വീണു, പെട്ടെന്ന് വാ എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ടാണ് മകൾ വിളിക്കുന്നത്. പെട്ടെന്ന് അവിടെയെത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകുമ്പോഴേക്കും ചിത്ര മരിച്ചിരുന്നു, മകൾക്ക് പതിനെട്ട് വയസാണ്. ഹാൻഡ് ബാഗിൽ നിന്നും രണ്ട് വളയെടുത്ത് ആന്റി, രണ്ട് വള എന്റെ പക്കലുണ്ട്. അമ്മയ്ക്ക് എന്ത് പറ്റിയെന്ന് നോക്കാൻ പറഞ്ഞെന്നും കുട്ടി പത്മിനി കരഞ്ഞ് കൊണ്ട് അന്ന് ഓർത്തു.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചിത്രയുടെ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിരുന്നു. പൂജ ചെയ്യുന്ന വെള്ളിത്തട്ട് കാണാതെ പോയി. അത് കാരണം അവൾക്ക് വളരെ ദുഖവും സമ്മർദ്ദവും ഉണ്ടായിരുന്നു. വഴക്കുണ്ടായി. ആരാണ് വെള്ളിത്തട്ട് എടുത്തതെന്ന് അവൾക്ക് മനസിലായി.
കുടുംബത്തിലെ ഒരാളായിരുന്നു. ഇതിന്റെ പേരിലുണ്ടായ വഴക്ക് മാനസികമായി ചിത്രയ്ക്ക് സമ്മർദം ഉണ്ടാക്കി. പൊൻവണ്ണം സാറോട് കോടാനുകോടി നന്ദി. അത്രയും നന്നായി ആ കുടുംബത്തിന് പിന്തുണ നൽകി. അവളുടെ ഗാർഡിയനായി ഞാൻ, പൊൻവണ്ണം സർ, ശരണ്യ പൊൻവണ്ണം എന്നിവരുമുണ്ട്. കല്യാണം വരെയും അവൾക്കൊപ്പമുണ്ടാകുമെന്ന് തീരുമാനിച്ചിട്ടുണ്ട്. തങ്ങൾക്ക് പറ്റുന്നത് പോലെ ചിത്രയുടെ മകളുടെ നോക്കുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha