തിയറ്ററിൽ വെടിവെപ്പ്, മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി, എല്ലാ സിനിമാ ശാലകളും അടച്ചു
തിയറ്ററിൽ വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് മലൈയ്‌ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തി. തിയേറ്ററിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചത്. സിനിപ്ലസ് വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെടിവെപ്പിനെ തുടർന്ന് കാനഡയിലെ എല്ലാ സിനിമാ ശാലകളും അടച്ചു. കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെയും വോണിലെയും തിയേറ്റേറുകളിലാണ് വെടിവെപ്പുണ്ടായത്. രണ്ടു തിയേറ്ററിലെയും ആക്രമണത്തിനു പിന്നിൽ ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് പൊലീസിന്‍റെ നിഗമനം.
ഇതിനെ തുടർന്നാണ് മലൈയ്‌ക്കോട്ടെ വാലിബന്റെ പ്രദർശനം നിർത്തി വെച്ചിരിക്കുന്നത്. സമീപകാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തത്ര ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ സിനിമയ്ക്ക് പല കോണുകളിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ ആരവം തീർത്തു മുന്നേറുകയാണ്.
ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.
പ്രഖ്യാപനം മുതല്‍ ചര്‍ച്ചയായ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'മലൈക്കോട്ടൈ വാലിബന്‍'. പേര് മുതല്‍ നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്‍റെ ടൈറ്റില്‍ തെരഞ്ഞെടുത്തതിന് പിന്നിലെ കഥ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.'മലൈക്കള്ളന്‍', 'വഞ്ചിക്കോട്ടൈ വാലിബന്‍' എന്നീ രണ്ട് പഴയ തമിഴ് ചിത്രങ്ങളുടെ പേരുകള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന്‍ എന്ന പേരു വന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി അഭിമുഖത്തില്‍ പറഞ്ഞു. അമര്‍ചിത്ര കഥയിലും മറ്റും അത്തരം പേരുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.
തച്ചോളി ഒതേനന്‍, തച്ചോളി അമ്പു തുടങ്ങിയ പേരുകള്‍. കേള്‍ക്കുമ്പോള്‍ നായകനെന്ന് പെട്ടെന്ന് തോന്നുന്ന പേര് വേണമെന്ന് ഉണ്ടായിരുന്നു. പേരിനോട് വലുതായതെന്തോ ചേര്‍ത്ത ഒന്ന്. മലൈക്കോട്ടൈ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് വലുതെന്തോ ആണെന്ന് മനസിലാവും. ആ 70 എംഎം ഫീലിംഗ് നിങ്ങള്‍ക്ക് ലഭിക്കും", ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
എം കരുണാനിധിയുടെ തിരക്കഥയില്‍ എംജിആര്‍ നായകനായി 1954 ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ചിത്രമാണ് 'മലൈക്കള്ളന്‍'. ജെമിനി ഗണേശന്‍ നായകനായി 1958 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു 'വഞ്ചിക്കോട്ടൈ വാലിബന്‍'.
https://www.facebook.com/Malayalivartha