മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിനെതിരെ താരസംഘടന അമ്മ രംഗത്ത്
മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിനെതിരെ താരസംഘടന അമ്മ രംഗത്ത്. ഫിയോക്കിന്റെ എതിര്‍പ്പ് മലയാള സിനിമകളോടാണോ അതോ സംഘടനകളോടാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രമുഖ യൂട്യൂബ് ചാനലിനോട് പറഞ്ഞു.
'പ്രഖ്യാപിച്ചിരിക്കുന്ന സമരം ന്യായികരിക്കാന്‍ കഴിയുന്നതല്ല. മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യില്ലെന്ന തീരുമാനം മനസിലാക്കാന്‍ സാധിക്കുന്നില്ല. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇത്തരം സമരങ്ങളല്ല വേണ്ടത്', ഇടവേള ബാബു പറഞ്ഞു.
അതേസമയം, ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കിന്റെ തീരുമാനം. മലയാള സിനിമയുടെ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളോട് വിവേചനം കാണിക്കുകയാണെന്നും എങ്ങുമില്ലാത്ത നിബന്ധനകള്‍ മനഃപൂര്‍വം തിയറ്റര്‍ ഉടമകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കാണിച്ചാണ് ഫിയോക്ക് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha