'ഹൃദയം കീഴടക്കി സുരേഷ് ഗോപി.. തൃശൂർ അങ്ങെടുത്തു', വിജയക്കുതിപ്പില്‍ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനവുമായി താരങ്ങൾ
വോട്ടെണ്ണല്‍ അവസാനിക്കാൻ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ വന്‍ ഭൂരിപക്ഷമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനവുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്തെത്തി. നടി മുക്ത ജോർജ്, ബീന ആന്റണി, വീണ നായർ, ഗായിക അഭിരാമി സുരേഷ്, തുടങ്ങിയവർ സുരേഷ് ഗോപിക്ക് ആശംസ അർപ്പിച്ചു.
വല്യേട്ടൻ എന്നാണ് സുരേഷ് ഗോപിക്ക് മുക്ത നല്‍കുന്ന വിശേഷണം. 'ബിഗ് ബ്രദർ സുരേഷ്‌ഗോപി. ആശംസകള്‍. തൃശൂർ അങ്ങെടുത്തു' എന്ന് മുക്ത. മകള്‍ കണ്മണി കിയാരക്കും, ഭർത്താവ് റിങ്കു ടോമിക്കുമൊപ്പം സുരേഷ് ഗോപിയുടെ കൂടെ നില്‍ക്കുന്ന ചിത്രം മുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഹൃദയം കീഴടക്കി സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു' എന്ന് കുറിച്ച അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം 'നിറഞ്ഞ സ്നേഹം' എന്ന വാക്കുകളുമായാണ് ഭാമ എത്തിയത്.
'വളരെ അർഹിക്കുന്ന, ചരിത്രപരമായ, തികച്ചും നേടിയെടുത്ത വിജയം, തൃശൂരിന് വേണ്ടി എസ്.ജി.' എന്ന് അഭിരാമി സുരേഷ് കുറിച്ചു. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു, ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്യുന്നതും തുടർന്നും ചെയ്യുന്നതും എന്താണെന്ന് മനസ്സിലാക്കിയും, അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബമാണ്. അവരുടെ നന്മ അദ്ദേഹത്തിന്റെ നന്മയാണ്. ഞങ്ങളുടെ പ്രിയ അങ്കിളിന് ഒത്തിരി സ്നേഹവും ഉമ്മയും,' അഭിരാമി സുരേഷ് ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha