മോഹൻലാലിന്റെ അടുത്ത് പോയി പരാതി പറയാൻ പലർക്കും മടിയുണ്ട്; പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ താരസംഘടനായ അമ്മയില്‍ ഉണ്ടായ പൊട്ടിത്തെറി അവസാനിച്ചത് കൂട്ട രാജിയിലായിരുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ റിപ്പോർട്ടിൽ ഇത് ചൂണ്ടി കാട്ടുകയും ചെയ്തു. സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിന്നാലെ അമ്മയില്‍ കൂട്ടരാജി. നേതൃസ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയും രാജിയുടെ പശ്ചാത്തലത്തില്‍ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയും ആയിരുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടെങ്കിലും എവിടെയും തൊടാതെയുള്ള മറുപടിയായിരുന്നു നല്‍കിയത്. ഈ സംഭവത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇതായിരുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഹൻലാലിൻറെ പ്രതികരണം തൻറെ ശ്രദ്ധയിൽ പെട്ടത്. പല ക്ലിപ്പുകളായി കണ്ടതുകൊണ്ടു തന്നെ, കൃത്യമായ മറുപടി അതിൽ പറയാൻ കഴിയില്ല, പക്ഷെ വ്യക്തിപരമായി അദ്ദേഹം ഇന്നലെ എന്തു പറഞ്ഞു എന്നുള്ളതല്ല ഇനിയുള്ള കാലങ്ങളിൽ അമ്മ എന്ന് പറയുന്നസംഘടനയുടെ നേതൃസ്ഥാനത്ത് സ്ത്രീ വരണമെന്നാണ് തൻറെ അഭിപ്രായം. നേതൃസ്ഥാനത്ത് സ്ത്രീ വരുമ്പോൾ തങ്ങളുടെ ദുരനുഭവം
പറയാൻ ഒരു ധൈര്യം വരും. മോഹൻലാലിന്റെ അടുത്ത് പോയി പരാതി പറയാൻ പലർക്കും മടിയുണ്ട്, ചേട്ടാ ഒരു സെൽഫി എടുത്തോട്ടെ എന്ന് മാത്രം ചോദിക്കുമായിരിക്കും... സാർ ഞാനൊരു പരാതി പറഞ്ഞോട്ടെ എന്ന് പറയാനുള്ള ഒരു ധൈര്യം സ്ത്രീകൾക്ക് വന്നിട്ടില്ല ആസ്ഥാനത്ത് സ്ത്രീയാണ് അവിടെയുള്ളതെങ്കിൽ കുറച്ചുകൂടി അതിനുള്ള ഒരു അവസരം ഉണ്ടാകും,
ധൈര്യവും ഉണ്ടാകും. അവരെ ചേർത്ത് നിർത്താൻ കഴിയും. അമ്മയിൽ മാത്രമല്ല, ഫെഫ്ക്കയിലും നേതൃസ്ഥാനത്ത് സ്ത്രീകൾ വരണമെന്നാണ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha