സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്ര; ബഡായി ആര്യ വിവാഹിതയാകുന്നു..?
ബഡായി ബംഗ്ലാവിലൂടെ ജനപ്രിയയായി മാറിയ മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരില്‍ ഒരാളാണ് മലയാളികള്‍ക്ക് സുപരിചിതയായ ആര്യ. പിന്നാലെ സിനിമയിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും ആര്യ കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ആര്യ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ വാക്കുകള്‍ വാര്‍ത്തയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരികയാണെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് നടി.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്ന ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം ആ പ്രണയം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ഇതിനിടയിലാണ് ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരികയാണെന്ന സൂചന ആര്യ പങ്കുവയ്ക്കുന്നത്. ബിഗ് ബോസിലൂടെയുണ്ടായ നെഗറ്റീവ് പിന്നീടുള്ള ആര്യയുടെ ജീവിതത്തെ ബാധിക്കുകയായിരുന്നു. ഷോ യില്‍ നിന്നിറങ്ങിയപ്പോള്‍ സകലതും നഷ്ടപ്പെട്ട കൂട്ടത്തില്‍ ആര്യയുടെ പ്രണയവും ഉണ്ടായിരുന്നു.
എല്ലാം നല്‍കി സ്‌നേഹിച്ചിരുന്ന ആള്‍ വളരെ ലാഘവത്തോടെ തന്നെ തേച്ചിട്ട് പോയെന്നാണ് ആര്യ വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാനും കുടുംബവുമായി ജീവിക്കാനും ഏറെ ആഗ്രഹിച്ചിട്ടും അത് നടക്കാതെ പോയതിന്റെ വേദനയും നടി പങ്കുവെച്ചു. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ കാത്തിരുന്നത് പോലൊരു സന്തോഷം തന്റെ ജീവിതത്തിലേക്ക് ഉടനെത്തുമെന്ന സൂചനയാണ് ആര്യയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വളരെ ചെറിയ പ്രായത്തിലാണ് ആര്യ ആദ്യം വിവാഹിതയാവുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വളരെ പെട്ടെന്ന് വിവാഹം കഴിക്കുന്നതിലേക്ക് എത്തി. പതിനെട്ട് വയസുള്ളപ്പോഴാണ് രോഹിത് സുശീലന്‍ എന്നയാളുമായിട്ടുള്ള ആര്യയുടെ വിവാഹം. പിന്നാലെ ഒരു പെണ്‍കുഞ്ഞിനും നടി ജന്മം കൊടുത്തു. എട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ആര്യയും രോഹിത്തും വേര്‍പിരിയുന്നത്. പിന്നീട് ജാന്‍ എന്ന് വിളിക്കുന്ന ഒരാളുമായി നടി പ്രണയത്തിലായി. വിവാഹം കഴിച്ചില്ലെന്നൊരു അകലം മാത്രമേയുള്ളു. ബാക്കി ഒരു കുടുംബം പോലെ മകളെ സ്‌നേഹിച്ച് ജീവിച്ചിരുന്നെങ്കിലും അദ്ദേഹം നടിയെ വഞ്ചിക്കുകയായിരുന്നു.
റിലേഷന്‍ഷിപ്പുകള്‍ തകര്‍ന്ന് പോയി എന്നത് കൊണ്ട് ഇനി വിവാഹം കഴിക്കില്ലെന്ന് ഒരിക്കലും ആര്യ പറഞ്ഞിട്ടില്ല. കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്. ഒടുവിലിതാ സിംഗിള്‍ മദറെന്ന ടാഗ് മാറാന്‍ പോവുകയാണെന്നാണ് നടി വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശ രാജ്യത്തേക്ക് പോയിരിക്കുകയാണ്. അവിടുത്തെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പമാണ് ഇനി ഒറ്റയ്ക്കുള്ള യാത്രയായിരിക്കില്ലെന്നും കൂടെ ഒരാള്‍ കൂടിയുണ്ടാവുമെന്നും നടി പറഞ്ഞത്.
'ഓസ്ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു' എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം 'അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്' ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്നത് കൊണ്ട് ആര്യ ഉദ്ദേശിക്കുന്നത്,
മിംഗിള്‍ ആവും എന്നല്ലേ എന്ന ചോദ്യവുമായി ആരാധകരും രംഗത്ത് എത്തി. സിംഗിള്‍ മദറില്‍ നിന്നൊരു മാറ്റം എന്നതിനര്‍ഥം ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. അനുഗ്രഹീതവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു. എപ്പോഴും നിന്റെ മുഖത്ത് ഈ ചിരി കാണാനാണ് ആഗ്രഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എന്നിങ്ങനെ ആര്യയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha