ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടി; വേട്ടയ്യൻ' ബ്രഹ്മാണ്ഡ ചിത്രത്തിൽ മഞ്ജുവിന്റെ പ്രതിഫലം പുറത്ത്...

സൂര്യയെ നായകനാക്കി ഒരുക്കിയ ജയ് ഭീമിന് ശേഷം ജ്ഞാനവേൽ ഒരുക്കുന്ന രജനീകാന്ത് നായകനായെത്തുന്ന 'വേട്ടയ്യൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വലിയ പ്രതീക്ഷയാണ് പ്രക്ഷകർക്കുള്ളത്. ചിത്രം ഒക്ടോബർ 10 നാണ് തീയറ്ററുകളിൽ എത്തുന്നത്. സിനിമിയിൽ വളരെ സമർത്ഥമായ ക്രിമിനൽ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. ജയിലറിന് ശേഷം രജനി പോലീസ് വേഷത്തിൽ എത്തുന്നുവെന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്ന മറ്റൊരു കാര്യം ചിത്രത്തിലെ താരനിരയാണ്.
ബോളിവുഡിൽ നിന്നും മലയാളത്തിൽ നിന്നും അടക്കം വമ്പൻ താരങ്ങളാണ് സിനിമയിൽ അണിനിരിക്കുന്നത്. 2 മണിക്കൂർ 43 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനിയും മറ്റ് താരങ്ങളും തീ പാറിക്കുമോയെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ജയ് ഭീമിന്റെ സംവിധായകനിൽ നിന്നും മറ്റൊരു രജനി ഹിറ്റായിരിക്കുമോ ചിത്രം എന്നതാണ് ആരാധകരുടെ ആകാംക്ഷ.
യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയ കഥയാണ്. പ്രേഷകർക്ക് വളരെ എളുപ്പത്തിൽ സിനിമ കണക്ടാവും എന്നായിരുന്നു അനിരുദ്ധ് പറഞ്ഞത്. വേട്ടയ്യനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രജനീകാന്ത് തന്നെയാണ്. 100 മുതൽ 120 കോടി വരെയാണത്രേ അദ്ദേഹത്തിന്റെ പ്രതിഫലം. അമിതാബ് ബച്ചനും ചിത്രത്തിൽ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിഫലം താരതമ്യേന വളരെ കുറവാണ്. കാരണം മുഴുനീള കഥാപത്രമല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. 7 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് വിവരം.
ഫഹദ് ഫാസിലിന്റെ പ്രതിഫലം 4 കോടിയാണത്രേ. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. 1 കോടി വരെയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. എന്നാൽ വേട്ടയ്യനിൽ 85 ലക്ഷമാണ് മഞ്ജുവിന് പ്രതിഫലമായി ലഭിച്ചതെന്നാണ് വിവരം. റാണക്ക് 5 കോടിയും റിഷിക സിങ്ങിന് 25 ലക്ഷവുമാണ് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് മഞ്ജു വാര്യർ സംസാരിച്ചിരുന്നു. സന്തോഷിക്കാൻ തനിക്ക് പ്രത്യേകിച്ചൊന്നും വേണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു. സന്തോഷിക്കാൻ വേണ്ടി ഒന്നിനും കാത്തിരിക്കേണ്ടതില്ല.
ഒന്നുമില്ലെങ്കിലും സന്തോഷമായിരിക്കണം. ഇതൊന്നും ഇല്ലെങ്കിലും ഉള്ളിൽ സന്തോഷമായിരിക്കണം. പുറത്ത് നിന്നുള്ള ഒരു കാര്യത്തിന്റെ സഹായം അതിന് വേണ്ട. എന്നെ സംബന്ധിച്ച് മ്യൂസിക്, ഇഷ്ടമുള്ള ആരെങ്കിലും ഒപ്പം വേണം എന്നൊന്നുമില്ല. ഒന്നും ചെയ്യാതെ ഒറ്റയ്ക്കിരുന്നാലും ഞാൻ ഹാപ്പിയാണ്. അത് നല്ലതാണോ എന്നെനിക്കറിയില്ല. ഒന്നും ചെയ്യാതെ എത്ര നേരം വേണമെങ്കിലും എനിക്കിരിക്കാം. നമ്മൾ തന്നെ നമ്മളെ സന്തോഷമായി വെക്കണമെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. രജിനികാന്തിനൊപ്പമുള്ള അനുഭവവും മഞ്ജു വാര്യർ പങ്കുവെച്ചു. വളരെ കംഫർട്ടബിൾ ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ മണ്ടിയാകരുതെന്നുണ്ടായിരുന്നു. അതിനാൽ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ചു. എന്നാൽ അദ്ദേഹം എന്നോടിങ്ങോട്ട് നന്നായി സംസാരിച്ചു എന്നും മഞ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha