പ്രണയ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു ഗായത്രി

മലയാള സിനിമയില്‍ പുതുമുഖ താരങ്ങളില്‍ ഏറ്റവും ബോള്‍ഡായ നടിയ ആരാണെന്ന് ചോദിച്ചാല്‍ ഒരു മടിയും കൂടാതെ മറയാം, അത് ഗായത്രി സുരേഷ് ആണെന്ന്. തനിക്ക് തോന്നുന്ന കാര്യങ്ങളുംഅഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാന്‍ ഗായത്രിയ്ക്ക് യാതൊരു മടിയുമില്ല.
ഇപ്പോഴിതാ തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് ഗായത്രി. റിമി ടോമി അവതാരകയായി എത്തുന്ന മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഗായത്രി തന്റെ പ്രണയ കഥകള്‍ പറഞ്ഞത്.
പതിനേഴാമത്തെ വയസ്സിലായിരുന്നു എന്റെ ആദ്യത്തെ പ്രണയം. നാല് വര്‍ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. പിന്നീട് പറയാതെയും അറിയാതെയും ആ പ്രണയം നഷ്ടപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം വിവാഹിതനാണ്. ആ പ്രണയം നഷ്ടമായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചാല്‍, കല്യാണം കഴിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും നന്നായിരുന്നു എന്നാണ് ഗായത്രി പറഞ്ഞത്. അത് പ്രണയത്തിനപ്പുറമൊരു സൗഹൃദമായിരുന്നു എന്നും നടി പറഞ്ഞു.
രണ്ടാമത്തെ പ്രണയം അത്ര നീണ്ടു പോയിരുന്നില്ല. ആറ് മാസം മാത്രമേ ആ പ്രണയം ഉണ്ടായിരുന്നുള്ളൂ. ഭയങ്കര തോല്‍വിയായിരുന്നു അത്. വീട്ടിന്റെ തൊട്ടടുത്തോ ഫേസ്ബുക്കിലോ ഉള്ള ആളായിരുന്നില്ല. പക്ഷെ അതാരാണെന്ന് പറയാനും ഗായത്രി തയ്യാറായില്ല.
ഇപ്പോള്‍ ആരെയും പ്രണിക്കുന്നില്ല എന്നും ഗായത്രി വ്യക്തമാക്കി. അമ്മയെ പിടിച്ച് സത്യമിട്ടിട്ടാണ് താന്‍ ഇപ്പോള്‍ ആരെയും പ്രണയിക്കുന്നില്ല എന്ന് ഗായത്രി പറഞ്ഞത്. തന്നെ സഹിക്കാന്‍ തയ്യാറായ ആളെ സ്വീകരിക്കും എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതേ അഭിമുഖത്തില്‍ ഗായത്രി പറഞ്ഞത്.
എന്തു വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത ഗായത്രി റിമി ടോമിയുടെ ചോദ്യങ്ങള്‍ക്കെല്ലാം, റിമയെയും തോത്പിച്ച് മറുപടി പറയുകയായിരുന്നു. അടിവസ്ത്രങ്ങളെ കുറിച്ച് പറയാന്‍ പോലും ഗായത്രിയ്ക്ക് മടിയുണ്ടായിരുന്നില്ല. സീരിയന്‍ താരം ഗായത്രി അരുണും ഈ എപ്പിസോഡില്‍ ഗായത്രി സുരേഷിനൊപ്പം പങ്കെടുത്തു.
മുന്‍ മിസ് കേരളയാണ് ഗായത്രി സുരേഷ്. എന്തുകൊണ്ടായിരുന്നു മിസ് ഇന്ത്യ മത്സരത്തിന് പോകാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, അതിന് ബിക്കിനിയൊക്കെ ഇടേണ്ടി വരും, ഞാനതിന് തയ്യാറല്ല എന്ന് ഗായത്രി പറഞ്ഞു.
കാഴ്ചയില്‍ തന്നെ കാണാന്‍ ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് പലരും പറയാറുണ്ട്. ആ താരതമ്യം എനിക്ക് വളരെ ഇഷ്ടമാണെന്നും, കേള്‍ക്കുന്നത് സന്തോഷമാണെന്നും ഗായത്രി പറയുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് ഒരേ മുഖം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രം ചെയ്തു. ഒരു മെക്സിക്കന്‍ അപാരതയിലെ നായികാ വേഷവും ശ്രദ്ധിക്കപ്പെട്ടു. നിവിന്‍ പോളിയ്ക്കൊപ്പം അഭിനയിച്ച സഖാവാണ് ഗായത്രിയുടെ പുതിയ ചിത്രം. 4ജി എന്ന തമിഴ് ചിത്രത്തിലും ഗായത്രി കരാറൊപ്പു വച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























