പുതിയ വിവാദത്തിന് തിരി കൊളുത്തി പദ്മ കുമാര്‍

എന്തും ഫേസ്ബുക്കിലൂടെ വെട്ടിത്തുറന്ന് പറയാന്‍ ധൈര്യമുള്ള നടനും സംവിധായകനുമാണ് എംബി പദ്മകുമാര്‍. എന്നാല്‍ വിവാദമായിക്കഴിഞ്ഞാല്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്ന ശീലവും പദ്മകുമാറിനുണ്ട്. ഒരു പുരസ്‌കാര നിശയില്‍ മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകളുള്‍പ്പടെ അങ്ങനെ പദ്മകുമാര്‍ ഡിലീറ്റ് ചെയ്ത് നീക്കിയ പോസ്റ്റുകള്‍ ഒരുപാടാണ്.
ഇപ്പോഴിതാ പുതിയ വിവാദത്തിന് പദ്മകുമാര്‍ തിരി കൊളുത്തി വിട്ടതായി വാര്‍ത്തകള്‍. മമ്മൂട്ടി എന്ന വ്യക്തിയോട് വെറുപ്പ് തോന്നുന്നു എന്ന് പദ്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ സമയം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ നടന്റെ സ്വകാര്യ പേജിലും, ഫാന്‍ പേജിലു ഇത്തരമൊരു പോസ്റ്റ് ഇല്ല.
മമ്മൂട്ടി എന്ന വ്യക്തിയോട് ശരിയ്ക്കും വെറുപ്പ് തോന്നുന്നു എന്ന് പദ്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളമായ സമയം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് പറയുന്ന കാരണമാണ് ഏറ്റവും കൗതുകം
ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് പദ്മകുമാര്‍ അഭിപ്രായപ്പെട്ടത്രെ
പൊന്തന്‍ന്മാടയിലും വിധേയനിലും, തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരിച്ചുവരണം. മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണം. സിനിമയെയും അങ്ങയെയും സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്ന് പദ്മകുമാര്‍ ഫേസ്ബുക്കില്‍ എഴുതി എന്നാണ് വാര്‍ത്തകള്‍.
പോയ വര്‍ഷം സംസ്ഥാന പുരസ്‌കാര വേദിയില്‍ ശ്രദ്ധേയമായ മൈ ലൈഫ് പാര്‍ട്നര്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പദ്മകുമാര്‍. രൂപാന്തരമാണ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. അശ്വരൂഡം, രക്ഷകന്‍, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെയും എംബി പദ്മകുമാര്‍ ശ്രദ്ധേയനാണ്
https://www.facebook.com/Malayalivartha


























