ഇന്നസെന്റിന് ഇഷ്ടമുള്ള രണ്ട് നടന്‍മാര്‍ ആരൊക്കെ?

ഇന്നസെന്റ് പറയാനുള്ള കാര്യങ്ങള്‍ നര്‍മത്തില്‍ പറയുന്നതില്‍ വിദഗ്ധനാണ്. ഇഷ്ടപ്പെട്ട നടന്‍മാരെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വാചാലനായി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി സിനിമകള്‍ താരം കാണാറില്ല. മലയാളസിനിമകള്‍ എല്ലാം കാണാന്‍ സമയമില്ല. ഇഷ്ടനടന്‍ ജയറാമാണെന്ന് പറഞ്ഞാല്‍ മമ്മൂട്ടി പിണങ്ങും. ഇനി മമ്മൂട്ടിയാണെന്ന് പറഞ്ഞാല്‍ മോഹന്‍ലാലിന് ഇഷ്ടമാവില്ല. മാത്രമല്ല ഇരുവരും തന്നെ അവരുടെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തും. അങ്ങനെ തനിക്ക് ചാന്‍സില്ലാതാകുമെന്ന് ഇന്നസെന്റ് പറഞ്ഞു. പക്ഷെ, എനിക്ക് രണ്ട് നടന്‍മാരെ ഇഷ്ടമാണ്, അവരുടെ പേര് പറയില്ല.
നടിയാരെന്ന് ചോദിച്ചു, ഓരോ നടിയുടെയും സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട് വരുമ്പോള്‍ അവര്‍ ഔട്ടാകും അല്ലെങ്കില്‍ കല്യാണം കഴിച്ച് പോകും. പിന്നെ പുതുതായി വരുന്നവരെ ഇഷ്ടപ്പെടും. അപ്പോഴേക്കും അവരും ഔട്ടാകും. സ്വന്തം സൗന്ദര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖം മറ്റും മാറ്റി സുന്ദരനായാല്‍ കൊള്ളാമെന്നുണ്ട്. മമ്മൂട്ടിയാകാന്‍ പറ്റിയില്ലെങ്കിലും അയാള്‍ടെ ചേട്ടാനാകാലോ. രാഷ്ട്രീയത്തിലിറങ്ങാന്‍ കാരണമെന്തായിരുന്നു?, അപ്പന്‍ കമ്മ്യൂണിസ്റ്റായിരുന്നു. കുട്ടിക്കാലത്ത് അതാണ് കുത്തിവച്ചത്. അതുകൊണ്ട് ചായ് വ് ഉണ്ട്. ഇപ്പോള്‍ എവിടെ നില്‍ക്കുന്നെന്ന് പറയേണ്ടതില്ലല്ലോ. ചില സമയങ്ങളില്‍ സ്വപ്‌നം കാണുന്നതും തമാശപറയുന്നതും സത്യമാകാറുണ്ട്. അതിന് ഉദാഹരണമാണ് ഇന്നസെന്റ്.
സിനിമയില്‍ വന്നതെന്തിനാണെന്ന് ചോദിച്ചപ്പോള്‍, എനിക്ക് വിദ്യാഭ്യാസം കുറവാണ്. അപ്പോ പിന്നെ രാഷ്ട്രീയവും സിനിമയും മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. രാഷ്ട്രീയത്തില്‍ അഴിമതിയും കുതികാല്‍വെട്ടും ഒക്കെയുണ്ടാവും അതൊക്കെ പുറത്താവും. സിനിമയില്‍ അതില്ലല്ലോ, അതുകൊണ്ടാണ് രാഷ്ട്രീയത്തിന് പകരം സിനിമയില്‍ കയറിയത്. പക്ഷെ, കാലം എന്നെ രാഷ്ട്രീയത്തിലുമെത്തിച്ചു.
https://www.facebook.com/Malayalivartha


























