സ്വഛ് ഭാരത് അഭിയാന്‍ പദ്ധതി; സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി നടന്‍ അക്ഷയ് കുമാര്‍

കേന്ദ്ര സര്‍ക്കാറിന്റെ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മധ്യപ്രദേശിലെ രെഗ്വാന്‍ ഗ്രാമത്തിലാണ് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനൊപ്പം അക്ഷയ് എത്തിയത്.
ട്വിന്‍ പിറ്റ് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍ക്കുകയായിരുന്നു ലക്ഷ്യം. രണ്ട് ടാങ്കുകളുള്ള ഇത്തരം കക്കൂസുകളില്‍ മനുഷ്യ വിസര്‍ജ്യത്തെ ജൈവവളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ട്വിന്‍ പിറ്റ് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താരം സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി മാതൃകയായത്.
https://www.facebook.com/Malayalivartha


























