മോഹന്‍ലാലും ഫഹദും ഒത്തുള്ള സിനിമ ചെയ്യണമെന്ന് ചാക്കോച്ചന്‍

മോഹന്‍ലാലിനും ഫഹദിനും ഒപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് ഇഷ്ടമാണ്. മൂന്ന് പേരും ഒരുമിക്കുന്ന സിനിമ ചാക്കോച്ചന്റെ സ്വപ്‌നമാണെന്നും താരം പറഞ്ഞു. ഫാസിലിന്റെ കണ്ടെത്തലാണ് മോഹന്‍ലാലും കുഞ്ചാക്കോബോബനും ഫഹദും. ഫഹദും ചാക്കോച്ചനും തിരിച്ചടികളില്‍ നിന്ന് തിരിച്ച് കയറിയവരാണ്. മോഹന്‍ലാല്‍ ഒരു പ്രതിഭാസമാണ്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാള്‍. മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ നിലയിലെത്തിപ്പെടാന്‍ തനിക്ക് കഴിയില്ലെന്ന് ചാക്കോച്ചന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് പുതിയ തലമുറയിലെ നടന്‍മാരെയും നോക്കിക്കണ്ട് പഠിക്കുന്നു.
പുതിയ നടന്‍മാരുമായെല്ലാം നല്ല സൗഹൃദമുണ്ട്. എല്ലാവര്‍ക്കുമൊപ്പം അഭിനയിക്കുന്നു. അവര്‍ക്കൊപ്പമെത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് ചാക്കോച്ചന്‍ പറയുന്നു. മുമ്പ് മുഖത്ത് രൂപമാറ്റം വരുത്താന്‍ താന്‍ ശ്രമിച്ചിരുന്നില്ലെന്ന് ചാക്കോച്ചന്‍ തുറന്ന് പറഞ്ഞു. അത് കാരണം പല നല്ല സിനിമകളും നഷ്ടമായി. ഇപ്പോള്‍ വ്യത്യസ്തമായ ഗെറ്റപ്പുകള്‍ സ്വീകരിക്കാന്‍ ഇഷ്ടമാണ്. രൂപത്തില്‍ മാത്രമല്ല, കഥയിലും കഥാപാത്രത്തിലും സംവിധാന ശൈലിയിലും എല്ലാം വ്യത്യാസം വേണം. എങ്കിലേ പുതുമ ഉണ്ടാകൂ.
തന്റെ വീഴ്ചകളിലെല്ലാം കുടുംബം പിന്തുണയുമായി ഉണ്ടെന്ന് ചാക്കോച്ചന്‍ പറഞ്ഞു. നാല് വര്‍ഷം സിനിമയില്ലാതിരുന്നിട്ടും തിരിച്ചുവരവിന് വഴിയൊരുക്കിയത് അവരാണ്. അമ്മൂമ്മ, അമ്മ, ഭാര്യ, സഹോദരി, സുഹൃത്തുക്കള്‍ എല്ലാവരും തന്ന സ്‌നേഹവും സ്വാന്തനവും പറഞ്ഞറിയിക്കാനൊക്കില്ല. അതാണ് തന്റെ ബലമെന്നും ചാക്കോച്ചന്‍ പറയുന്നു. രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടം ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. രഞ്ജിത്ത് ഓരോ സിനിമയും വ്യത്യസ്തമായാണ് അവകരിപ്പിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ ആത്മവിശ്വാസം കിട്ടുന്നു.
https://www.facebook.com/Malayalivartha


























