ഉണ്ണിമുകുന്ദന്റെ രാവണ വേഷം കണ്ട സഹപ്രവര്‍ത്തകര്‍ക്കര്‍ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ രാവണനായി അഭിനയിച്ചു. ഹരികുമാറിന്റെ ക്ലിന്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് താരം രാവണവേഷം കെട്ടിയത്. ചിത്രത്തില്‍ ക്ലിന്റ് എന്ന കുട്ടിയുടെ പിതാവിന്റെ വേഷമാണ് ഉണ്ണിക്ക്. മകന് പുരാണകഥകള്‍ പറഞ്ഞ് കൊടുക്കുന്ന സീനില്‍ അഭിനയിക്കാനാണ് ഈ വേഷം കെട്ടിയത്. രാമായണവും മഹാഭാരതവും ക്ലിന്റിന് പറഞ്ഞ് കൊടുക്കുന്നുണ്ട്. രാവണന്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞിട്ട് മകന് മനസിലാകാത്തതിനെ തുടര്‍ന്നാണ് ഉണ്ണിയുടെ ജോസഫ് എന്ന കഥാപാത്രം രാവണന്റെ കോസ്റ്റിയൂമില്‍ മകന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ മര്‍മ്മപ്രധാനമായ രംഗമാണിത്. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിമ കല്ലിംങ്കലാണ് നായിക.
ക്ലിന്റ് അച്ഛന്റെ രാവണ വേഷം കണ്ടെങ്കിലും സ്വന്തം ഭാവനയില്‍ രാവണനെ വരയ്ക്കുന്നു. ആ ചിത്രം നിരൂപക ശ്രദ്ധനേടുന്നു. ഏഴ് കൊല്ലമാണ് ക്ലിന്റ് എന്ന ബാലന്‍ ജീവിച്ചിരുന്നത്. പക്ഷെ അതിനിടെ 30000 ചിത്രങ്ങള്‍ വരച്ചിരുന്നു. അങ്ങനെയുള്ള ഒരു അത്ഭുത ബാലന്റെ കഥയാണ് സിനിമ പറയുന്നത്. ഉണ്ണിമുകുന്ദന്‍ രാവണന്റെ വേഷം അണിഞ്ഞെത്തിയപ്പോള്‍ സെറ്റിലുള്ളവരെല്ലാം ചിരിച്ചെങ്കിലും രാവണന്റെ ഗൗരവവും ഗാംഭീര്യവും ഉണ്ണയുടെ മുഖത്തുണ്ടെന്ന് പലരും പറഞ്ഞു. താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വേറിട്ടൊരു സിനിമയാണ് ക്ലിന്റെന്ന് ഉണ്ണി പറഞ്ഞു. അച്ചായന്‍സ് എന്ന ചിത്രമാണ് അടുത്തതായി റിലീസ് ആകാനുള്ളതെന്നും താരം പറഞ്ഞു.
അവരുടെ രാവുകള്‍ എന്ന സിനിമ താമസിക്കാതെ റിലീസാകും അനുഷ്‌കയുടെ നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം താമസിക്കാതെ തുടങ്ങും. ക്ലിന്റിന് വേണ്ടി ജിമ്മില്‍ പോകാതെ, മസിലുകള്‍ കുറച്ചാണ് താരം അഭിനയിച്ചത്. അല്‍പം വയറൊക്കെ വച്ചിരുന്നു. എന്നാല്‍ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമ്പോഴേക്കും പഴയ മസിലുകള്‍ വരുത്തും. അതിന് മുമ്പ് സച്ചിയുടെ മമ്മൂട്ടി ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുമെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























