മലയാളികളുടെ പ്രിയ നടി മാതുവിന് സംഭവിച്ചത്...

മലയാളികളുടെ പ്രിയ മാതു അല്ല മുത്ത് അങ്ങനെ വിളിക്കുന്നതാകും കൂടുതല്‍ നല്ലത്. മമ്മൂട്ടിയുടെ മകളായെത്തിയ അമരത്തിലെ മുത്തിനെ അനശ്വരമാക്കിയ മാതു എന്ന നടിയെ എങ്ങനെ മലയാളികള്‍ മറക്കും. ഡോക്ടറാകാന്‍ ആഗ്രഹിച്ചു എങ്കിലും എത്തിയതു ക്യാമറയുടെ മുമ്പിലായിരുന്നു. നെടുമുടി വേണു സംവിധാനം ചെയ്യുന്ന പൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ഇവര്‍ മലയാളത്തില്‍ എത്തിയത്. ചെയ്ത വേഷങ്ങളില്‍ അധികവും മലയാളത്തനിമയുള്ളതായിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചു.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഡോ: ജാക്കോബിനെ കണ്ടുമുട്ടിയത്. പരിചയം പതിയേ പ്രണയത്തിനു വഴിമാറി. തുടര്‍ന്നു വീട്ടുകാരേ ധിക്കരിച്ച് അന്യമതസ്ഥനായ ജാക്കോബിനേ മാതു വിവാഹം കഴിച്ചു. 1999 ലായിരുന്നു അത്. ഇതിനു ശേഷം താരം മാതു എന്ന പേരു മാറ്റി മീന എന്ന പേരു സ്വീകരിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേയ്ക്കു പോയി എങ്കിലും ഇരുവരുടേയും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ അവസാനിച്ചതു വിവാഹമോചനത്തിലായിരുന്നു. തുടര്‍ന്ന് 2012 ഇരുവരും വേര്‍പിരിഞ്ഞു.
15, 12 ഉം വയസുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കും ഒപ്പം ഇവര്‍ ഇന്നു ന്യുയോര്‍ക്കിലാണു താമസിക്കുന്നു. നൃത്താഞ്ജലി എന്ന പേരില്‍ ഒരു ഡാന്‍സ് അക്കാഡമിയും നടത്തിവരുന്നു. സാഹചര്യങ്ങള്‍ അനുകുലമായാല്‍ സിനിമയിലേയ്ക്കു മടങ്ങിവരുമെന്നു മാതു പറയുന്നു
https://www.facebook.com/Malayalivartha

























