ആത്മസഖിയിലെ വില്ലന്‍ ശരിക്കും അച്ഛനായി; ചിത്രങ്ങൾ കാണാം

മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷകരെ വെറുപ്പിയ്ക്കുകയാണ് ജിഷിന്‍ മോഹന്‍. സീരിയലില്‍ ജീവന്‍ എന്ന പ്രതിനായക വേഷത്തിലാണ് ജിഷിന്‍ അഭിനയിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വില്ലത്തരവുമില്ലാത്ത കുടുംബസ്ഥനാണ് ജിഷിന്‍.
ജിഷിന്‍ ശരിയ്ക്കും അച്ഛനായി. കുഞ്ഞിന്റെ 28 ന്റെ ഫോട്ടോകള്‍ ഫേസ്ബുക്കിലിട്ടതോടെയാണ് ആരാധകരും ഈ സന്തോഷ വാര്‍ത്ത അറിയുന്നത്. ജിഷിന്റെയും കുടുംബത്തിന്റെയും ഫോട്ടോ കാണാം...
സിനിമാ - സീരിയല്‍ താരം വരദയാണ് ജിഷിന്‍ മോഹന്റെ ഭാര്യ. ജിയന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്.

അമല എന്ന സീരിയലില്‍ അഭിനയക്കുന്നതിനിടെ പ്രണയത്തിലാകുകയായിരുന്നു ജിഷിനും വരദയും. സീരിയലില്‍ ജിഷിന്‍ വില്ലനും വരദ നായികയുമായിരുന്നു. 2014 മെയ് 25 ന് വളരെ ലളിതമായി വിവാഹം നടന്നു.

വിവാഹ ശേഷവും വരദ സീരിയല്‍ അഭിനയം തുടര്‍ന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോഴും ഏഷ്യനെറ്റിലെ പ്രണയം എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു വരദ. പ്രസവ സമയം ആയപ്പോഴാണ് സീരിയലില്‍ നിന്ന് പിന്മാറിയത്.

സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ 2008 ലാണ് വരദയുടെ അരങ്ങേറ്റം. തുടര്‍ന്ന് മകന്റെ അച്ഛന്‍, ഉത്തര സ്വയംവരം, വലിയങ്ങാടി, കാതലിക്കലാമ (തമിഴ്), അജന്ത എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മഴവില്‍ മനോരമയിലെ അമല എന്ന സീരിയലിലൂടെയാണ് വരദ മിനിസ്‌ക്രീനിലെത്തിത്.

https://www.facebook.com/Malayalivartha

























