പ്രേക്ഷകര്‍ക്ക് സുചിത്രയുടെ പിറന്നാള്‍ സമ്മാനം; വിഡിയോ കാണാം

മലയാളികളുടെ പ്രിയനടി സുചിത്രയ്ക്ക് ഇപ്പോഴും പ്രേക്ഷകമനസ്സുകളില്‍ വലിയൊരു സ്ഥാനമുണ്ട്. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. പിന്നീട് അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ മുരളീധരനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് സുചിത്ര തിരിച്ചെത്തിയില്ല.
എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ സുചിത്ര പ്രേക്ഷകരുമായി സംവദിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സുചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് മുഴുവന്‍ ആരാധകരുടെ പിറന്നാള്‍ സന്ദേശം കൊണ്ട് നിറഞ്ഞത്. പ്രേക്ഷകരുടെ സ്‌നേഹത്തില്‍ മനംനിറഞ്ഞ പ്രിയതാരം ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ നന്ദി പറയാന്‍ നേരിട്ടെത്തി.
'നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.ഏപ്രില്‍ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും പിറന്നാള്‍ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു. ഒരു മെസേജ് പോലും തിരിച്ച് അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം എനിക്ക് മെസേജ് അയച്ചത്. എല്ലാവരുടെയും സന്ദേശം ഞാന്‍ കണ്ടു. എന്റെ മനസ്സില്‍ തൊട്ടു.
ഒരു കലാകാരിയ്ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന ഒന്നുകൂടിയാണിത്. പതിനഞ്ച് വര്‍ഷമായി സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് ഞാന്‍. എന്നിട്ടും എന്നെ ഓര്‍ക്കുന്നു എന്നതില്‍ വളരെ സന്തോഷം. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.' –സുചിത്ര പറഞ്ഞു.
1978ല്‍ ആരവം എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ സുചിത്ര നമ്പര്‍ 20 മദ്രാസ് മെയിലിലൂടെ മുന്‍നിര നായികയായി തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധിവധി സിനിമകളില്‍ അഭിനയിച്ച സുചിത്ര നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























