ഇങ്ങനേയും ഐറ്റം ഡാന്‍സോ? സത്യയിലെ പാട്ടിന് ട്രോള്‍ മഴ

അന്തരിച്ച സംവിധായകന്‍ ദീപന്റെ ചിത്രമായ 'സത്യ'യെ കുറിച്ചുള്ള നിരൂപണങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ എടുത്തു പറഞ്ഞിരുന്നു പാട്ടുകളെ കുറിച്ച്. ക്ലാസികല്‍മെലഡി ഗാനങ്ങളിലുള്ള ഐറ്റം സോങുകളും ഗ്ലാമര്‍ നൃത്തങ്ങളും നിറഞ്ഞതാണ് ചിത്രമെന്നായിരുന്നു വിലയിരുത്തല്‍. എന്തായാലും ട്രോളന്‍മാര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാട്ടിനേയും പാട്ടിന്റെ രംഗങ്ങളേയും അതിന് ഈണമിട്ട ഗോപി സുന്ദറും വന്‍ ട്രോളുകള്‍ക്ക് വിധേയമാകുകയാണ്.
നടി റോമ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രം കൂടിയാണ് സത്യ. റോമയുടെ ഐറ്റം ഡാന്‍സ് ആണ് ട്രോളുകളില്‍ നിറയുന്നത്. ഭക്തിഗാനങ്ങള്‍ക്കു സമാനമായൊരു പാട്ടിനൊപ്പമാണ് ഭാമയുടെ നൃത്തം.

ഗ്ലാമര്‍ ലുക്കിലുള്ള റോമയുടെ നൃത്തവും ഭാവങ്ങളും ഗാനത്തിനൊപ്പം ചേരുന്നില്ലെന്നതാണ് ട്രോളുകള്‍ പറയുന്നത്. ഇന്നലെ രാത്രിയോടെയെത്തിയ ഗാനത്തിന് യുട്യൂബില്‍ ഒന്നര ലക്ഷത്തോളം പ്രേക്ഷകരെ നേടാനുമായി. 
സത്യയിലെ ആദ്യ ഗാനം പുറത്തുവന്നപ്പോഴും ഇതു തന്നെയായിരുന്നു ഗതി. പാട്ട് ശരാശരി മികച്ചതായിരുന്നുവെങ്കിലും പാട്ടിലെ കൊറിയോഗ്രഫിയായിരുന്നു ട്രോളുകളില്‍ വീണത്.

പാര്‍വ്വതിയും ജയറാമും ആടിപ്പാടിയ പാട്ടായിരുന്നു. എന്തായാലും പാട്ടുകളില്‍ വന്ന പ്രത്യേകതകളും പ്രശ്‌നങ്ങളും സത്യ എന്ന് ചിത്രത്തിനൊരു നല്ല പ്രൊമോഷന്‍ ആകുന്നുണ്ട് എന്നുറപ്പാണ്.
https://www.facebook.com/Malayalivartha

























