വിമാനത്തിനായി പൃഥ്വിരാജ് പൈലറ്റ് ട്രെയിനിംഗ് നടത്തിയില്ല

വിമാനം എന്ന ചിത്രത്തിനായി താന്‍ എയര്‍ക്രാഫ്റ്റ് പറത്തിയെന്ന വാര്‍ത്ത പൃഥ്വിരാജ് നിഷേധിച്ചു. അതേസമയം അതേസമയം എയര്‍ക്രാഫ്റ്റ് എങ്ങനെയാണ് പറത്തുന്നതെന്നും പറന്നുയര്‍ന്ന ശേഷം എന്തൊക്കെ കാര്യങ്ങളാണ് പൈലറ്റ് ചെയ്യേണ്ടതെന്നും കണ്ട് മനസിലാക്കിയെന്നും താരം പറഞ്ഞു. ഇത് സിനിമയിലെ സീനുകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു. മംഗലാപുരത്ത് വച്ചാണ് പൃഥ്വിരാജ് എയര്‍ ക്രാഫ്റ്റ് പറത്തുന്ന സീനുകള്‍ ചിത്രീകരിച്ചത്. കടല്‍ തീരത്തിന് അടുത്തുള്ള റണ്‍വേയിലാണ് ഈ സീനുകള്‍ ചിത്രീകരിച്ചത്. അതിനാല്‍ നല്ല വിഷ്വല്‍ ട്രീറ്റായിരിക്കുമെന്ന് സംവിധായകന്‍ പ്രദീപ് നായര്‍ പറഞ്ഞു.
തൊടുപുഴ സ്വദേശിയും ഭിന്നശേഷിക്കാരനുമായ സജി.എം തോമസിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് വിമാനം ഒരുക്കുന്നത്. സജി സ്വന്തമായി ചെറുവിമാനം നിര്‍മിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടുന്ന സാങ്കേതിക സഹായം സജി നല്‍കുന്നുണ്ട്. എയര്‍ക്രാഫ്റ്റ് ഉണ്ടാക്കുകയും പറപ്പിക്കുകയും ചെയ്യുന്ന സീനുകള്‍ ചിത്രീകരിച്ചത് കാണാന്‍ സജിയും ഭാര്യ മരിയയും മംഗലാപുരത്ത് എത്തിയിരുന്നു. സജി ഉണ്ടാക്കിയ ചെറുവിമാനത്തിന്റെ മോഡലിലുള്ള എയര്‍ക്രാഫ്റ്റ് തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ അടുത്തമാസം കൊച്ചിയില്‍ ആരംഭിക്കും.
രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആദം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സ്‌കോട്‌ലന്റില്‍ പോയിരിക്കുകയാണ് പൃഥ്വിരാജ്. നവാഗതനായ ജിനു എബ്രഹാമാണ് സംവിധായകന്‍. വിനീത് ശ്രീനിവാസന്‍ നായകനായ എബി എന്ന ചിത്രവും വിമാനം പറത്തുന്നതുമായി ബന്ധപ്പെട്ട കഥയായിരുന്നു. തുടര്‍ന്ന് രണ്ട് ചിത്രങ്ങളുടെയും അണിയറപ്രവര്‍ത്തകര്‍ കഥയെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഒടുവില്‍ കോടതി ഇടപെട്ടാണ് സംഭവം ഒത്തുതീര്‍പ്പാക്കിയത്.
https://www.facebook.com/Malayalivartha

























