ആനയ്ക്ക് മദം പൊട്ടി; സുമലത രക്ഷപെട്ടു!

ഒരു കാലത്ത് മലയാളത്തിലെ സ്വപ്ന നായികയായിരുന്നു സുമലത. പത്മരാജന്‍, ജോഷി എന്നിവരുടെ സിനിമകളിലൂടെയാണ് സുമലത താരമായത്. വെള്ളം എന്ന സിനിമയില്‍ സുമലത അഭിനയിച്ചത് ആനകള്‍ക്കൊപ്പമാണ്. ഗുരുവായൂരായിരുന്നു ചിത്രീകരണം.
സുമലതയ്ക്ക് ആനകളെ വലിയ ഇഷ്ടമാണ്. കാരണം ഇഷ്ടദൈവമായ ഗണപതിക്ക് ആനയുടെ മുഖമാണല്ലോ. കെ.ആര്‍ വിജയക്കൊപ്പം 30 ആനകള്‍ പങ്കെടുക്കുന്ന സീനാണ് ചിത്രീകരിച്ചത്. സുമലത അപ്പോള്‍ കെ.ആര്‍ വിജയയോട് ചോദിച്ചു. ഏതെങ്കിലും ആനയ്ക്ക് മദം പൊട്ടിയാല്‍ എന്ത് ചെയ്യും. ' നിനക്ക് മദം പൊട്ടാതിരുന്നാ മതിയെന്ന്' കെ.ആര്‍ കളിയാക്കി.
അന്ന് വൈകുന്നേരത്തെ ചിത്രീകരണത്തിനിടെ ഒരാനയ്ക്ക് മദം പൊട്ടി. എല്ലാവരും ഭയന്നു. പക്ഷെ, ആന മറ്റൊരു ദിക്കിലേക്കാണ് ഓടിയത്. എല്ലാവരും രക്ഷ പെട്ടു. ഈസമയം സുമലതയും കെ.ആര്‍ വിജയയും ഒരു വാനില്‍ കയറി റെയില്‍ വേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്ന് മദ്രാസിലേക്കും.
രാവിലെ മുതല്‍ ചൂടത്ത് നിന്നതാകാം ആന വെരുളാന്‍ കാരണമെന്ന് താരം വിശ്വസിക്കുന്നു. എന്നാല്‍ ആന വെരുണ്ടതിനേക്കാള്‍ വലിയ ഞെട്ടലാണ് മദ്രാസില്‍ ചെന്നു കഴിഞ്ഞുണ്ടായത്. അടുത്ത ദിവസം രാവിലെ പത്രം നോക്കിയപ്പോള്‍ ' ആനക്ക് മദമിളകി, സുമലത രക്ഷപെട്ടു' എന്ന തലക്കെട്ട് കണ്ട് പൊട്ടിച്ചിരിച്ചു.
https://www.facebook.com/Malayalivartha























