നടിയെ ആക്രമിച്ച കേസ് അന്വേഷണം ശക്തമാക്കി ഇമേജ് വീണ്ടെടുക്കാന്‍ സര്‍ക്കാര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉണ്ടായപുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആവോളം ശക്തിയാര്‍ജ്ജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈപ്പിനിലെ പോലീസ് നരനായാട്ട്, ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും ഡിജിപി ഓഫീസിനു മുന്നില്‍ മര്‍ദ്ദിച്ച സംഭവം തുടങ്ങിയ വിവാദങ്ങളിലൂടെ ജനാഭിപ്രായം സര്‍ക്കാരിന് എതിരായിരുന്നു. ഇതു മറികടക്കാന്‍ നാട്ടിലെ അക്രമ കേസിന്റെ പുനരാന്വേഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍തീരുമാനിച്ചതായി അറിയുന്നു. 
കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലിലെ ഫോണില്‍ നിന്നും നിരവധി തവണ ദിലീപിന്റെ മാനേജരേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും വിളിച്ചത് അന്വേഷണ സംഘം സ്ഥിതീകരിച്ചതും തെളിവുകള്‍ സഹിതം മാധ്യമങ്ങളില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ വന്നതും സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് ആക്കം കൂട്ടുന്നു
.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ സ്വാധീനിച്ചാണ് കേസ് പള്‍സര്‍ സുനിയില്‍ മാത്രം ഒതുക്കി നിര്‍ത്തിയിരുന്നത്. എന്നാല്‍ നടന്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാകുകയും അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ച് രംഗത്തെത്തുകയും ചെയ്തതോടെയാണ് അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങളുകളുള്‍പ്പെടെ ദിലീപ് പങ്കെടുത്തിരുന്നു. മമ്മൂട്ടിക്കൊപ്പമാണ് താരം വന്നെത്തിയത്. കഴിഞ്ഞ വര്‍ഷം പിണറായിയുടെ പിറന്നാളിന് മമ്മൂട്ടി, ദിലീപ്, ജോണ്‍ബ്രിട്ടാസ് എന്നിവര്‍ ചേര്‍ന്ന് കേക്കു മുറിച്ച് പിണറായിക്ക് നല്‍കുന്ന ഫോട്ടോ ദിലീപ് തന്നെയാണ് ഫേസ് ബുക്കില്‍ ഇട്ടത്. എന്നാല്‍ അതൊന്നും ഇപ്പോള്‍ ഗുണം ചെയ്തില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha























