ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവില്‍ 19-ാംദിവസം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; രചന

മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് രചന നാരായണന്‍കുട്ടി. എന്തുകൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ചുവെന്നതിന് മുറപുടി പറയുകയാണ് രചന. 2011 ജനുവരിയിലായിരുന്നു രചനയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ പൊരുത്തകേടുകള്‍ തുടങ്ങി. 19 ദിവസം മാത്രമായിരുന്നു തങ്ങളുടെ ദാമ്ബത്യത്തിന്റെ ആയുസ് എന്ന് രചന പറയുന്നു. ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. നന്നായി അന്വേഷിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. പിന്നിടാണ് അറിയുന്നത് അന്വേഷിച്ച് അറിഞ്ഞതൊക്കെ തെറ്റായിരുന്നു എന്ന്. 2012 ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.
വീണ്ടും പല ചാനല്‍ പരിപാടികളിലൂടെ രചന വീണ്ടും താരമായി. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തു. രചനയുടേതു വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. റേഡിയോ മാംഗോയില്‍ ആര്‍ ജെ യായി ജോലി നോക്കുന്നതിനിടയിലാണു ടീച്ചറാകാനുള്ള ആഗ്രഹം കൊണ്ടു രചന ബി എഡിന് പോകുന്നത്. തുടര്‍ന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha























