ദിലീപിനെതിരെ പരാതി നല്‍കാനൊരുങ്ങി നടി; നടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്...

സ്വകാര്യ ചാനല്‍ ഷോ പരിപാടിയില്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പരാതി നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്തിന്റേയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും മൊഴി എടുത്തത്. മലയാള സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് നടി മൊഴിയില്‍ പറഞ്ഞതായാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, പള്‍സര്‍ സുനിയും താനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























