ജീവനില്‍ പേടിയുള്ള ഒരുത്തനും തന്റെ മുമ്പിലേക്ക് വരേണ്ട... ദിലീപിന്റെ താക്കീത് ആരോട്?

ജീവനില്‍ പേടിയുള്ള ഒരുത്തനും തന്റെ മുന്നിലേക്ക് കയറിവരേണ്ടെന്ന ദിലീപിന്റെ ഈ താക്കീത് കേട്ട് ആരും ഞെട്ടണ്ട. ഇത് ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന സിനിമയുടെ 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിലെ ഡയലോഗാണിത്.
വന്‍ വിജയമായ പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സച്ചിയാണ്ചിത്രത്തില്‍ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. രാമനുണ്ണിയുടെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും നര്‍മത്തില്‍ ചാലിച്ചാണ് സംവിധായകന്‍ പറയുന്നത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച പ്രയാഗ മാര്‍ട്ടിനാണ് നായിക. മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ,അനില്‍ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. രാധികാ ശരത്കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha























