ഫോട്ടോഷൂട്ടിന് വേണ്ടി അതീവ ഗ്ലാമറസ്സായി പ്രിയാമണി; കാണാം വീഡിയോ

ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികയാണ് പ്രിയാമണി എന്ന് ആരാധകര്‍ക്കറിയാവുന്നതാണ്. പൊതുവെ മലയാളി നായികമാര്‍ ചെയ്യാന്‍ മടിയ്ക്കുന്ന ബിക്കിനി വേഷം പോലും അന്യഭാഷയില്‍ ചെയ്ത് ആ ധൈര്യം പ്രിയ നേരത്തെ തെളിയിച്ചതാണ്.
സിനിമകളില്‍ മാത്രമല്ല, മാഗസിനുകള്‍ക്കും ചാനലുകള്‍ക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളിലും അതീവ ഗ്ലാമറസ്സായി പ്രിയാമണി എത്താറുണ്ട്. അങ്ങനെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കപ്പ ടിവിയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജൂണ്‍ നാലിന് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാകുന്നത്. നടിയുടെ ഫോട്ടോഷൂട്ട് വച്ച് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.

വിവാഹം ഉറപ്പിച്ചതോടെ പ്രിയ ഇപ്പോള്‍ സിനിമകളുടെ എണ്ണം കുറച്ചിരിയ്ക്കുകയാണ്. ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിവാഹമുണ്ടാവുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അങ്കുളിക, വ്യൂഹ, കമിനി എന്നീ കന്നട ചിത്രങ്ങളാണ് ഇനി പ്രിയാമണിയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്.
വൈറലാകുന്ന ഫോട്ടോഷൂട്ട് വീഡിയോ കാണാം
https://www.facebook.com/Malayalivartha























