നടന്റെ മൊഴി പുറത്ത്; ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തത് ആറ് മണിക്കൂർ മാത്രം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നടിക്കെതിരായ ആക്രമണ വിവരം അറിഞ്ഞതു സിനിമാരംഗത്തുനിന്നുള്ള സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോഴാണ് എന്നാണ് ദിലീപ് പോലീസിനു നല്‍കിയ മൊഴി.
നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തന്റെ സിനിമകളില്‍നിന്ന് ഒഴിവാക്കിയതു നടിക്കു പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ്. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തിനു ശേഷം ഒരു തവണ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടിതയ്യാറായില്ല.
നടിയുടെ കുടുംബാംഗങ്ങളുമായി മാത്രമാണു സംസാരിക്കാനായത് എന്നും ദിലീപ് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട് എന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തത് ആറുമണിക്കൂര്‍ മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി വിശദമായി വായിച്ചു കേള്‍പ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























