ആരാധകന്റെ ചോദ്യത്തിന് മറുപടിയായി താന്‍ ഒളിവിലാണെന്ന് ഭാഗ്യലക്ഷ്മി

താന്‍ ഒളിവിലാണെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പുതിയ പശ്ചാത്തലത്തെ കുറിച്ച് ഫെയിസ്ബുക്കിലൂടെ ഒരാള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് താന്‍ ഒളിവിലാണെന്ന മറുപടി ഭാഗ്യലക്ഷ്മി ഇട്ടത്. തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ശേഷം അവിടെ നിന്ന് കാറില്‍ പാലക്കാടേക്ക് പോകുന്നതിന്റെ വീഡിയോയാണ് ഭാഗ്യലക്ഷ്മി ഫെയിസ്ബുക്കില്‍ ഇട്ടത്.
നല്ല മഴ, പാലക്കാടേക്ക് പോകുന്നു. എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ ഭാഗ്യലക്ഷ്മി വളരെ വികാരാധീധയായി സംസാരിച്ചിരന്നു. തുടര്‍ന്ന് നടിയുമായും അവരുടെ അമ്മയുമായും സംസാരിച്ചിരുന്നു. ഭീഷണിയുണ്ടെന്ന് നടി തന്നോട് പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി അന്ന് മാധ്യമങ്ങളോട് പറഞ്ഞെങ്കിലും നടിയുടെ അമ്മയും സഹോദരനും അത് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ പ്രശ്നത്തില്‍ ഇടപെടാതെ ഭാഗ്യലക്ഷ്മി മാറിനില്‍ക്കുന്നതെന്നറിയുന്നു.
അതേസമയം വിവിധ സാമൂഹ്യപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ഭാഗ്യലക്ഷ്മിക്ക് പലവിധത്തിലുള്ള ഭീഷണികളും സമ്മര്‍ദ്ദങ്ങളും ഉള്ളതായി അറിയുന്നു. സി.പി.എമ്മുമായി സഹകരിച്ചു പോന്നിരുന്ന ഭാഗ്യലക്ഷ്മി വടക്കാഞ്ചേരിയില്‍ പ്രാദേശിക സി.പി.എം നേതാവ് ഒരു യുവതിയെ പീഡിപ്പിച്ചെന്ന കാര്യം വെളിപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കൈരളി ചാനലില്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന ഭാഗ്യലക്ഷ്മി പിന്നീടത് ഒഴിവാക്കി. അതിനിടെ തൃശൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയുമായി ഭാഗ്യലക്ഷ്മി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. അതോടെയാണ് സി.പി.എമ്മുമായി അവര്‍ അകന്നത്.
വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടാക്കാത്തതിനെ ഭാഗ്യലക്ഷ്മി അപലപിച്ചിരുന്നു. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അത്. പിന്നീട് പ്രശ്നങ്ങളില്‍ ഇടപെടാതെ കഴിയുകയാണ് ഭാഗ്യലക്ഷ്മി. വിമന്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടന രൂപീകരിച്ചപ്പോഴും ഭാഗ്യലക്ഷ്മിയെ ആരും അടുപ്പിച്ചില്ല. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























